വിവാഹിതയെങ്കിലും ഭാര്യയ്ക്കും സ്വകാര്യതയുണ്ട്: സ്വകാര്യത ആവശ്യപ്പെടുന്നത് ഭാർത്താവിനോടുള്ള പീഡനമല്ല; ഡൽഹി ഹൈക്കോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിവാഹിതയായ ഭാര്യയ്ക്കും സ്വകാര്യതയ്ക്കു അവകാശമുണ്ടെന്നു ഡൽഹി ഹൈക്കോടതി. ഭാര്യയുടെ സ്വകാര്യതയുടെ പേരിൽ കടന്നു കയറാൻ ഭർത്താവിനു യാതൊരു അവകാശവുമില്ലെന്നും, ഭാര്യ സ്വകാര്യത ആവശ്യപ്പെടുന്നതിന്റെ പേരിൽ മാത്രം ഭർത്താവിനു വിവാഹ മോചനം അനുവദിക്കാനാവില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. സ്വകാര്യമനുഷ്യന്റെ മൗലികാവകാശമാണെന്നു ചൂണ്ടിക്കാട്ടി എത്തിയ ഹർജിയിൽ ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ടും, ദീപാ ശർമ്മയുമാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഓക്‌സ്‌ഫോർഡ് ഡിക് ഷനറിയുടെ അടിസ്ഥാനത്തിൽ സ്വകാര്യത എന്നത് ഒരാൾ മറ്റൊരാളാണ് ശല്യപ്പെടുത്താതിരിക്കുകയോ, അയാളെ നിരീക്ഷിക്കാതിരിക്കുകയോ ആണെന്നു ഹൈക്കോടതി ബഞ്ച് വ്യക്തമാക്കി. അതുകൊണ്ടു തന്നെ ഒരു യുവതി വിവാഹിതയായാൽ അവരുടെ സ്വകാര്യത ഉറപ്പു വരുത്തുക എന്നത് ആ കുടുംബത്തിന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണെന്നും കോടതി വിധിയിൽ പറയുന്നു.
ഭാര്യയുടെ സ്വാകാര്യത അമിതമാണെന്നു ചൂണ്ടിക്കാട്ടി 2010 ൽ ബീഹാർ സ്വദേശിയായ യുവാവ് വിവാഹമോചനത്തിനായി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കേസിൽ ഭാര്യയ്ക്കു സ്വകാര്യത വേണമെന്ന ആവശ്യം ഭർത്താവിനോടുള്ള ക്രൂരതയായി പരിഗണിക്കാൻ സാധിക്കില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഭർത്താവിനു വിവാഹമോചനം അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇവരുടെ ഹർജി തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് വീണ്ടും കേസ് പരിഗണിച്ചതും വിധി പ്രഖ്യാപിച്ചതും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top