പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.അടുത്ത വെള്ളിയാഴ്ച കൊച്ചി കളമശ്ശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് ബിന്ദുലേഖയ്ക്ക് ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം. ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് നേരത്തെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന്റെ ഭാര്യയായ ബിന്ദുലേഖയെ കേസില്‍ ഏഴാം പ്രതിയാക്കിയതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. വിശ്വസ വഞ്ചനയ്ക്ക് കൂട്ടുനില്‍ക്കുക,ഗൂഢാലോചന തുടങ്ങിയവയാണ് ബിന്ദുലേഖയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസിലെ ഒന്നാം പ്രതിയായ മോന്‍സന്‍ മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ബിന്ദുവിന്റെ അക്കൗണ്ടിലേയ്ക്ക് പണം അയച്ചതിന്റെ രേഖ ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു.