സൈനികനുമായി അവിഹിത ബന്ധം: ഭാര്യയുടെ കൈ ഭർത്താവ് തല്ലിയൊടിച്ചു

ക്രൈം ഡെസ്‌ക്

കൊളംബോ: ഭാര്യയുടെ അവിഹിത ബന്ധം പിടികൂടിയാൽ ഭർത്താക്കന്മാർ എന്തുചെയ്യും. അത്തരം സാഹചര്യത്തിൽ എന്ത് ചെയ്തു എന്ന് ഈ സംഭവം വഴി വ്യക്തമാകും. സൈനികനുമായി അവിഹിതബന്ധം പുലർത്തിയ യുവതിയുടെ രണ്ട് കൈകളും ഭർത്താവ് തല്ലിയൊടിച്ചു. ഭാര്യയ്ക്ക് സൈനികനുമായി വിവാഹേതര ബന്ധം ഉണ്ടെന്ന് ഭർത്താവ് മനസിലാക്കി. ഭാര്യയുടെ അവിഹിതബന്ധം മനസിലാക്കിയ ഭർത്താവ് യുവതിയെ ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ യുവതിയുടെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശ്രീലങ്കയിലെ കൊളംബോയിലാണ് സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യയുടെ ദീർഘനേരമുള്ള ഫോൺ സംഭാഷണമാണ് ഭർത്താവ് സംശയിക്കാൻ കാരണം. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ ബന്ധത്തിന് കൂടുതൽ തെളിവുകൾ കിട്ടി. സെനികനുമായുള്ള ബന്ധത്തെപ്പറ്റി മനസിലാക്കിയ ഭർത്താവ് ഭാര്യയോട് ഇക്കാര്യം നേരിട്ട് ചോദിച്ചു. മനസിലാക്കിയ കാര്യങ്ങൾ സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു ഭർത്താവിന്റെ ക്രൂരമർദ്ദനം. ഒരു തടി കൊണ്ട് യുവതിയുടെ രണ്ട് കൈകളും തല്ലിയൊടിയ്ക്കുകയായിരുന്നു.

ആക്രമണകാരിയായ ഭർത്താവ് യുവതിയുടെ തലയ്ക്കും ഇടിച്ചു. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ യുവതിയും പരമാവധി ശ്രമിച്ചു. ഭർത്താവിനെ പൊലീസ് പിടികൂടി. മർദ്ദന വിവരവും അതിന് ഇടയാക്കിയ സാഹചര്യവും ഇയാൾ പൊലീസിനോട് വിവരിച്ചു. പ്രതിയെ കൊളംബോയ്ക്ക് സമീപം ദേഹ്യട്ടകാൻഡിയ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്.

Top