വിമാനയാത്രയില്‍ ഇനി മതിയാകുവോളം ഫോണ്‍ ചെയ്യാം; വൈഫൈ കോളുമായി വിമാന കമ്പനികള്‍

ഇനി വിമാന യാത്രയില്‍ മതിയാവോളം ഫോണില്‍ സംസാരിക്കാം….വിമാന യാത്രയില്‍ വൈഫൈ ഫോണ്‍ അനുവദിക്കാന്‍ വിമാനകമ്പനികള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍നിന്ന് ഫോണ്‍ വിളിക്കുന്നത് മറ്റുള്ള യാത്രക്കാര്‍ക്ക് തടസ്സമാകുമെന്നും അത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും വിമാന ജീനനക്കാരും മറ്റും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. വൈഫൈ കോള്‍ അനുവദിക്കുന്നതിനുള്ള നിയമതടസ്സങ്ങളും ബാക്കിയാണ്. വിമാനടിക്കറ്റ് എടുക്കുമ്പോള്‍ത്തന്നെ വിമാനക്കമ്പനികള്‍ ഉപഭോക്താക്കളോട് ഫോണ്‍വിളിയെക്കുറിച്ചുള്ള നയം വ്യക്തമാക്കുകയാണെങ്കില്‍ ഇക്കാര്യത്തിന് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈഫൈ കോള്‍ അനുവദിക്കുമെന്ന കാര്യത്തില്‍ ടിക്കറ്റെടുക്കുന്ന യാത്രക്കാരില്‍നിന്നെല്ലാം അനുമതി വാങ്ങിയിരിക്കണമെന്നാണ് നിര്‍ദ്ദേശം. ഫോണ്‍ ഉപയോഗിക്കുന്നവര്‍ മുന്‍കൂട്ടി പറയുകയുംവേണം. ഇക്കാര്യതത്തില്‍ വിമാനക്കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും അഭിപ്രായം പറയാന്‍ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി വൈഫൈ ഫോണ്‍ കോള്‍ അനുവദിക്കാതിരിക്കാനുള്ള സാധ്യതയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

വിമാനത്തില്‍നിന്ന് മൊബൈല്‍ ഫോണില്‍ വിളിക്കുന്നതിന് ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്റെ വിലക്കുണ്ട്. എന്നാല്‍ വൈഫൈ കോളുകള്‍ വിളിക്കുന്നതിന് വിലക്കില്ല. എന്നാല്‍, വൈഫൈ കോളുകള്‍ക്ക് അനുമതി കിട്ടിയാലും അതിന് പൂര്‍ണമായ സ്വാതന്ത്ര്യമുണ്ടാകില്ലെന്ന് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്രട്ടറി ആന്റണി ഫോക്സ് പറയുന്നു. വിമാനത്തില്‍ യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കാനിടയുണ്ട്. അതൊക്കെ പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം ഫോണ്‍വിളികള്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ വഴക്കിനും മറ്റു പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് വിമാനജോലിക്കാര്‍ ഭയക്കുന്നു. ഫ്ളൈറ്റ് അറ്റന്‍ഡന്റ്സ് അസോസിയേഷന്റെ സെക്രട്ടറി സാറ നെല്‍സണിനും ഇക്കാര്യത്തില്‍ കാര്യമായ പ്രതീക്ഷ പുലര്‍ത്തുന്നില്ല. വ്യോമ യാത്രകളുടെ സുരക്ഷയെത്തന്നെ ഇത് ബാധിക്കുമെന്ന ആശങ്ക അവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

Top