കോട്ടയം:വരുന്ന തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് എം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി.പാര്‍ട്ടി വളരുന്നതുസരിച്ച് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്നും ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ പാര്‍ട്ടിയുടെ ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കെ. എം. മാണി അധ്യക്ഷനായി എട്ടംഗ സമിതിയെ നിയോഗിച്ചു. ചെയർമാനെ കൂടാതെ വർക്കിങ് ചെയർമാൻ പി. ജെ. ജോസഫ്, സി. എഫ്. തോമസ്, ജോസ് കെ. മാണി, ജോയി എബ്രഹാം, തോമസ് ഉണ്ണിയാടൻ ഫ്രാൻസിസ് ജേക്കബ്, മോൻസ് ജോസഫ്, എന്നിവരാണ് സമിതിയിലുളളത്. ജില്ലാതലത്തിൽ മൂന്നു മുതൽ അഞ്ച് അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കും. റബ്ബർ വിലയെ സംബന്ധിച്ച പ്രഖ്യാപിത നയമനുസരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി കെ. എം. മാണി പറഞ്ഞു.