ലഖ്‌നോ:ബീഫ് നിരോധിക്കാത്ത യു.പിയില്‍ മാട്ടിറച്ചി ഭക്ഷിച്ചുവെന്നും ശേഖരിച്ചുവെന്നും ആരോപിച്ച് 50 വയസ്സുകാരനെ ജനക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത് വന്‍ വിവാദത്തിലേക്ക്.പശുവിറച്ചി ഭക്ഷിച്ചുവെന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നും ആരോപിച്ചാണ് ഗ്രാമവാസികള്‍ മുഹമ്മദ് അഖ് ലാകിനെയും മകനെയും മര്‍ദിച്ചത്. അഖ് ലാക് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മകന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.അമ്പതുകാരനായ പിതാവ് മുഹമ്മദ് അഖ്‌ലാഖിനെയും 22കാരനായ സഹോദരന്‍ ഡാനിഷിനെയും അവര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനേ മുഹമ്മദിന്റെ മകള്‍ ശാാജ്ജീഡാക്ക്ക്കാായ്യുല്ലോ. പിതാവിന്റെ ശരീരത്തില്‍ നിന്നു തെറിച്ച ചോരയില്‍ അവളുടെ സല്‍വാര്‍ നനഞ്ഞു കുതിര്‍ന്നു. ഫോണെടുത്ത് ബന്ധുവിനെ വിളിച്ചു. സഹോദരനെ രക്ഷിക്കാനായിരുന്നു അവളുടെ അഭ്യര്‍ത്ഥന. പിതാവ് അപ്പോഴേക്കും മരണമടഞ്ഞിരുന്നു.സാജിദ ചോദിക്കുന്നു പിതാവിനെ കൊന്നു ,സഹോദരന്‍ ഗുരുതരമായ അവസ്ഥയില്‍ ,പോലീസ് പരിശോധനക്ക് അയച്ച ഇറച്ചി ബീഫല്ലെങ്കില്‍ പിതാവിനെ അവര്‍ തിരിച്ചു തരുമോ ? കരളുപിടക്കുന്ന ചോദ്യം !..
ഒന്നാം നിലയില്‍ ഉപ്പ താമസിക്കുന്ന മുറിയില്‍ നിന്ന് അവള്‍ അക്രമികള്‍ തകര്‍ത്ത ഇഷ്ടികച്ചുമരും ഒടിഞ്ഞ കട്ടിലും ചൂണ്ടിക്കാണിച്ചു. തറയില്‍ കട്ടപിടിച്ച ചോര. അടുത്ത മുറിയില്‍ റഫ്രിജറേറ്റര്‍ കമിഴ്ത്തിയിട്ടിരിക്കുന്നു. മുറിയുടെ മൂലയില്‍ തകര്‍ക്കപ്പെട്ട കണ്ണാടിയില്‍ അതിന്റെയെല്ലാം പ്രതിബിംബങ്ങള്‍ ഉടഞ്ഞു കിടന്നു. ‘അവര്‍ ഉപ്പയെയും സഹോദരനെയും മുറിയില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നു. ഇഷ്ടിക ഉപയോഗിച്ചായിരുന്നു ആക്രമണം. മരിക്കും വരെ പിതാവിനെ ഇഷ്ടിക കൊണ്ട് മുറിവേല്‍പ്പിച്ചു. താഴെയുള്ള മുറ്റത്തേക്ക് വലിച്ചിഴച്ച സഹോദരനെ തലയ്ക്കും നെഞ്ചിലുമാണ് ഇഷ്ടിക കൊണ്ട് കുത്തിയത്. അതോടെ അവന്‍ ബോധരഹിതനായി. അവര്‍ എന്നെയും അപായപ്പെടുത്താന്‍ ശ്രമിച്ചു. എന്റെ വല്ല്യുമ്മയുടെ മുഖത്തടിച്ചു.
പൊലീസിനോട് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി’ – സാജിദ വിതുമ്പി. ‘തിങ്കളാഴ്ച രാത്രി 10നും 10.30നും ഇടയ്ക്കായിരുന്നു സംഭവം. ഞങ്ങള്‍ ഒരു പശുവിനെ കൊന്നു എന്ന് ആരോപിക്കുന്ന രീതിയില്‍ അമ്പലത്തില്‍ നിന്ന് അനൗണ്‍സ്‌മെന്റും വന്നു. എന്തിനായിരുന്നു അനൗണ്‍സ്‌മെന്റ് എന്ന് നിശ്ചയമില്ലായിരുന്നു. അതവസാനിക്കും മുമ്പ് അവര്‍ വീട്ടിലെത്തി വാതില്‍ തകര്‍ത്തു. ഞങ്ങളെ ചീത്ത വിളിച്ചു. വീട്ടില്‍ വെച്ച് ബീഫ് കഴിച്ചതെന്തിനെന്ന് ചോദിച്ചു.’ – അവള്‍ പറഞ്ഞു. തലമുറകളായി ബിസാറ ഗ്രാമത്തിലാണ് ഞങ്ങളുടെ ജീവിതം. ഇതിനു മുമ്പ് ഇതുപോലുള്ള സാമുദായിക സംഘര്‍ഷം
ഇവിടെയുണ്ടായിട്ടില്ല. വീട്ടില്‍ ആഘോഷമുണ്ടാവുമ്പോഴൊക്കെ ഗ്രാമത്തിലെ ഹിന്ദുക്കള്‍ അതില്‍ പങ്കെടുക്കാറുണ്ട്. ബക്രീദിന് പോലും ഞങ്ങള്‍ക്ക് അതിഥികളുണ്ടായിരുന്നു. പെട്ടെന്നാണ് ഞങ്ങള്‍ക്കു മേല്‍ സംശയമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം കൊണ്ടുവന്ന മട്ടന്‍ ഫ്രിഡ്ജിലുണ്ടായിരുന്നു. അത് ബീഫാണെന്ന് അവര്‍ കരുതിക്കാണും. അക്രമികള്‍ ഓടിപ്പോയ ശേഷമാണ് പൊലീസ് വീട്ടിലെത്തിയത്. പൊലീസ് അത് പരിശോധനക്ക് എടുത്തിട്ടുണ്ട്. അത് ബീഫല്ല എന്നാണ് പരിശോധനാ ഫലമെങ്കില്‍ അവര്‍ എന്റെ പിതാവിനെ തിരികെ തരുമോ?’- സാജിദ ചോദിക്കുന്നു.
35 വര്‍ഷങ്ങളായി ഈ കുടുംബം ഇവിടെ സ്ഥിരതാമസക്കാരാണ്. കുഴപ്പം ഉണ്ടാകേണ്ടെന്ന് കരുതി ഇപ്രാവശ്യം ഈദിന് ബലികര്‍മം നടത്തിയില്ളെന്ന് അഖ്ലാക്കിന്‍്റെ മകള്‍ സാജിദ പറഞ്ഞു. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത് ആടിന്‍െറ മാംസമാണെന്ന് അഖ്ലാകിന്‍െറ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഒരു പശുക്കുട്ടിയുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടതായും ഇഖ് ലാഖാണ് ചെയ്തതെന്നും രണ്ടു യുവാക്കള്‍ തന്നെ അറിയിക്കുകയായിരുന്നുവെന്ന് അനൗണ്‍സ്മെന്‍റ് നടത്തിയ ക്ഷേത്രം പുരോഹിതന്‍ പൊലിസിനോട് വ്യക്തമാക്കി.
സംഭവത്തില്‍ കേസെടുത്ത പൊലീസ് 10 പേരെ അറസ്ററ് ചെയ്തു. സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയും സഹായിയും അറസ്റ്റിലായവരില്‍പെടും. അറസ്റ്റില്‍ പ്രതിഷേധിച്ച് അക്രമാസക്തരായ നാട്ടുകാര്‍ പോലീസ് വാഹനത്തിന് തീയിട്ടു. ദാദ്രിയില്‍നിന്ന് ജാര്‍ച്ചയിലേക്കുള്ള പ്രധാനറോഡ് ഉപരോധിച്ച ജനക്കൂട്ടം, പോലീസിനുനേരേ കല്ളെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടപരിഹാരമായി കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കുറിച്ചുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനും അഖിലേഷ് ആവശ്യപ്പെട്ടു. അതേസമയം, ഫ്രിഡ്ജിലെ മാംസം ഫോറന്‍സിക് പരിശോധനകള്‍ക്കായി അയച്ച നടപടി വിവാദമായിരിക്കുകയാണ്. യു.പിയില്‍ ബീഫ് നിരോധിക്കാത്ത സാഹചര്യത്തിലാണ് പോലീസ് ഇറച്ചി പരിശോധനക്കയച്ചത്.