എന്നെ വിവാഹം ചെയ്യാമോ ? ശശിതരൂരിനോട് യുവാവിന്‍റെ ചോദ്യം

എന്നെ വിവാഹം ചെയ്യാമോ ? ശശിതരൂരിനോട് യുവാവിന്റെ ചോദ്യം. എം പി ശശി തരുരിനു ദില്ലിയില്‍ നിന്ന് വന്ന ഒരു വിവാഹലോചന ഇപ്പോൾ ഫേസ് ബുക്കിലും ട്വിറ്ററിലും വൈറലാവുകയാണ്. ദില്ലി സ്വഭിമാന റാലിയുടെ പത്താം പതിപ്പിലാണു സ്വവര്‍ഗാനുരാഗിയായ ഒരു യുവാവു ശശി തരൂര്‍ എം പിയോട് എന്നെ വിവാഹം കഴിക്കുമോ എന്ന ബോര്‍ഡുമായി എത്തിയത്. ഇത് ട്വിറ്ററില്‍ വൈറലാകുകയായിരുന്നു. എന്തായാലും യുവാവിനു മറുപടിയുമായി ശശി തരൂരും എത്തി. അല്‍പ്പം രസകരമായ മറുപടിയായിരുന്നു തരൂരിന്റെത്. ശശി തരൂരിനു വന്‍ ഫോളോവേഴ്സ് ആണല്ലോ സ്വഭിമാന റാലിയില്‍ എന്നായിരുന്നു യുവാവിന്റെ ട്വിറ്ററിനു തരൂരിന്റെ മറുപടി. ഇവരെല്ലാം തിരുവനന്തപുരത്തു വോട്ടു ചെയ്താല്‍ നല്ലത് എന്നായിരുന്നു തരൂരിന്റെ മറുപടി. തരൂരിന്റെ മറുപടിക്കു നിരവധി പ്രതികരണങ്ങളാണു വന്നു കൊണ്ടിരിക്കുന്നത്.

Top