ക്രൈം ഡെസ്‌ക്
ദുബായ്: ഭാര്യയല്ലേ, എന്തും ആകാമെന്നു കരുതി ഇനി മൊബൈൽ രഹസ്യമായി പരിശോധിക്കേണ്ട.. പങ്കാളിയുടെ മൊബൈൽ അവരറിയാതെ പരിശോധിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ദുബായ് സർക്കാർ രംഗത്ത് എത്തുന്നു. ഇത്തരം പരാതികൾ വ്യാപകമായതോടെയാണ് സർക്കാർ ശക്തമായ നടപടികൾ എടുത്ത് രംഗത്ത് എത്തുന്നത്.
ഇക്കാര്യത്തിൽ ദുബായ് ഇസഌമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് ഫത്ത്‌വ പുറപ്പെടുവിച്ചു. പരസ്പരമുള്ള ചാരപ്രവർത്തനം ഇസഌമിക നിയമം അനുസരിച്ച് തെറ്റാണെന്നും അത് ദമ്പതികൾ തമ്മിലായാലും സുഹൃത്തുക്കളോ സഹോദരങ്ങളോ ആരായാലും പരസ്പരം ബന്ധമുള്ളവർ ഇക്കാര്യം ചെയ്യാൻ പാടില്ലെന്നാണ് നിയമം. സംശയവും ചാരപ്പണിയും ഇസഌമികൾ ചെയ്യാൻ പാടില്ല. ഒരാൾ മറ്റൊരാളുടെ ഫോൺ നോക്കുന്നതും ഇക്കാര്യത്തിൽ പെടുന്നതായി ഐഎസിഎഡി ഗ്രാന്റ് മുഫ്ത്തി ഡോ: അലി അഹമ്മദ് മഷീൽ പറഞ്ഞു. അതുകൊണ്ട് തന്നെ ഒരാൾ മറ്റൊരാളുടെ അറിവോ സമ്മതമോ കൂടാതെ ഫോൺ നോക്കുന്നത് നിരോധിത പ്രവർത്തിയാണ്. ഇത്തരം പ്രവർത്തനങ്ങൾ വിശ്വാസം തകർക്കുകയും സംശയവും വിശ്വാസമില്ലായ്മ വർദ്ധിപ്പിക്കുകയും ഇതെല്ലാം ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാക്കുകയും ചെയ്യും. സംശയത്തിന്റെ സാഹചര്യമുണ്ടായാൽ പ്രിയപ്പെട്ടവർ തെറ്റിലേക്ക് വീഴുന്നതിന് മുമ്പായി മുന്നറിയിപ്പ് നൽകുകയും പിന്മാറാൻ അവസരം നൽകുകയും വേണം. അനുവാദമില്ലാതെ ഒരാളുടെ ഫോൺ മറ്റൊരാൾ പരിശോധിക്കുന്നത് ക്രിമിനൽ കുറ്റമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ തടവുശിക്ഷയിലേക്ക് നയിക്കും. ഇതിന് പുറമേ അനുവാദം കൂടാതെ ഒരാൾ മറ്റൊരാളുടെ ഫോണിൽ നിന്നും അയാൾ രഹസ്യമായി സൂക്ഷിച്ചിട്ടുള്ള നമ്പറുകളോ പാസ്‌വേഡോ കോഡുകളോ എടുക്കുന്നതിനും നിരോധനമുണ്ട്. പിടിച്ചാൽ 200,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴ ഈടാക്കിയേക്കാവുന്ന കുറ്റവുമായിരിക്കും ഇത്.