സഹപ്രവർത്തകരെ സഹോദരനായി കാണണം; വിവാദ സർക്കുലർ പിൻവലിക്കുന്നു

ജോലി സ്ഥലത്ത് സഹോദര-സഹോദരി ബന്ധം സ്ഥാപിക്കുന്നതിനായി സ്ത്രീകൾ സഹപ്രവർത്തകർക്ക് രാഖി കെട്ടണമെന്നുള്ള വിവാദ ഉത്തരവ് ഡാമൻ-ഡ്യൂ ഭരണ കൂടം പിൻവലിച്ചു.

രക്ഷാബന്ധന്‍റെ ഭാഗമായി ഓഗസ്റ്റ് 7 ന് സർക്കാർ ഓഫീസിലെ മുഴുവൻ സ്ത്രീ ജീവനക്കാരും സഹപ്രവർത്തകരുടെ കയ്യിലും രാഖി കെട്ടണമെന്ന് ഡാമൻ-ഡ്യു ഭരണകൂടം കഴിഞ്ഞ ദിവസം സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രക്ഷബന്ധൻ ദിനത്തിൽ എല്ലാ സർക്കാർ ഓഫീസുകളും തുറന്നു പ്രവർത്തിക്കണമെന്നും അന്ന് ഹാജരായവരുടെ രജിസ്റ്റർ തൊട്ടടുത്ത ദിവസം ബന്ധപ്പെട്ട മേൽ ഉദ്യോഗസ്ഥനു കൈമാറണമെന്നും സർക്കാരിൽ നിന്ന് നിർദേശമുണ്ടായിരുന്നു.

എന്നാൽ സർക്കാരിന്റെ ഈ നിർദേശത്തോട് ജീവനക്കാർക്ക് എതിർ അഭിപ്രായമായിരുന്നു. സർക്കുലറിനെതിരെ സർക്കാർ ഓഫീസ് ജീവനക്കാരുടേയും പൊതു ജനങ്ങളുടേയും എതിർപ്പ് ഉയർന്നതോടെ 24 മണിക്കൂറിനകം സർക്കുലർ പിൻവലിക്കേണ്ടി വന്നു.

തങ്ങൾക്ക് മുകളിൽ നിന്നുള്ള നിർദേശപ്രകാരമാണ് ഇത്തരത്തിലുള്ള ഉത്തരവ് ഇറക്കിയതെന്നു ഡാമൻ ഡ്യൂ ഡെപ്യൂട്ടി സെക്രട്ടറി ഗുർപ്രീത് സിങ് പറഞ്ഞു. ജീവനക്കാരുടെ ഇടയിൽ സഹോദര്യ ബന്ധം സ്ഥാപിക്കാനാണ് ഇത്തരത്തിലുള്ള സർക്കുലർ പുറപ്പെടുവിച്ചതെന്നു ഗുർപ്രിത് പറഞ്ഞു.

Top