ഇരുപതഞ്ചുകാരിയ്ക്ക് ഒറ്റ പ്രസവത്തില്‍ ഏഴ് കുട്ടികള്‍. കിഴക്കന്‍ ഇറാഖിലെ ദിയാലി പ്രവിശ്യയിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് ഭാഗ്യവതിയായ അമ്മ. ആദ്യ പ്രവസത്തില്‍ ഇവര്‍ക്ക് മുന്ന് കുട്ടികളായിരുന്നു. ഇതോടെ പത്ത് കുട്ടികളുടെ അമ്മയായിരിക്കുകയാണ് 25കാരി. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യ്തത്.
കഴിഞ്ഞ ദിവസമാണ് ദിയാലിയിലെ ഒരു ആശുപത്രിയില്‍ പിറന്ന ഈ ആറ് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അവരുടെ അമ്മയും സുഖമായിരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏഴ് പേരടക്കം പത്ത് മക്കളെ നല്ല പോലെ വളര്‍ത്തുമെന്നാണ് കുട്ടികളുടെ അച്ഛനായ യൂസഫ് ഫാദില്‍ വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ ജനിച്ചിരിക്കുന്ന ഏഴ് കുട്ടികളില്‍ നാല് പേര്‍ ഒരുമിച്ച് കിടക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്
മറ്റ് രണ്ട് കുട്ടികള്‍ പിറന്നയുടന്‍ ഒരുമിച്ച് കിടക്കുന്ന ഫോട്ടോകളും ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പ് ലെബനണിലെ സെന്റ് ജോര്‍ജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഒരു സ്ത്രീ മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമടക്കം ആറ് കുഞ്ഞുങ്ങള്‍ക്ക് ഒരു പ്രസവത്തില്‍ ജീവനേകിയിരുന്നു. ഇതിന് മുമ്പ് 1997ലായിരുന്നു ലോകത്തില്‍ ആദ്യമായി ഒരു സ്ത്രീ ഏഴ് കുട്ടികളെ പ്രസവിച്ച് അവര്‍ അതിജീവിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. യുഎസിലെ ലോവയിലെ ഡെലസ് മോയ്‌നെസിലെ ബോബി മാക് കൗഗെ എന്ന യുവതിക്കായിരുന്നു ഈ ഭാഗ്യം ആദ്യമുണ്ടായത്.
ബോബിയുടെ ഗര്‍ഭത്തില്‍ ഏഴ് കുട്ടികളുണ്ടെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും അവരില്‍ ചിലരെ വേണ്ടെന്ന് വയ്ക്കാന്‍ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല. ദൈവം തരുന്ന സമ്മാനങ്ങളെന്ന നിലയില്‍ എല്ലാവരെയു സ്വീകരിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഈ യുവതിയുടെ ഗര്‍ഭത്തില്‍ ഏഴ് കുട്ടികളുണ്ടെന്ന് മുന്‍കൂട്ടി അറിഞ്ഞതിനെ തുടര്‍ന്ന് ഇവരുടെ ഗര്‍ഭം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കപ്പെടുകയും കുട്ടികളുടെ ഓരോ വളര്‍ച്ചയും ചാര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.