പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ഒളിച്ചോടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 24കാരി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ഒളിച്ചോടിയ 24 കാരി പൊലീസ് പിടിയില്‍. കര്‍ണാടക കോളാര്‍ സ്വദേശി നളിനി പ്രിയയാണ് അറസ്റ്റിലായത്. 17 വയസ്സുകാരനുമായി യുവതി തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടുകയായിരുന്നു. ബാല ലൈംഗിക പീഡന വിരുദ്ധ നിയമമായ പോക്‌സോ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 17 കാരന്റെ മാതാപിതാക്കളുടെ പരാതിയില്‍ കര്‍ണാടക കോളാര്‍ സ്വദേശി നളിനി പ്രിയയെ ആണ് അറസ്റ്റ് ചെയ്തത്. ആണ്‍കുട്ടിയുമായി യുവതി തമിഴ്‌നാട്ടിലേക്കാണ് ഒളിച്ചോടിയത്. ആണ്‍കുട്ടിയുടെ വീടിന് അടുത്താണ് വിവാഹിതയായ നളിനി താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അത്ര രസത്തിലല്ലായിരുന്ന യുവതി 17കാരനുമായി അടുത്തു. തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് സെപ്തംബര്‍ എട്ടിന് ആണ്‍കുട്ടിയുമായി ചെന്നൈയിലേക്ക് പോവുകയായിരുന്നു. വേളാങ്കണ്ണിയിലാണ് ഇവര്‍ ഒളിച്ചു കഴിഞ്ഞത്. ഇവിടെ വെച്ച് കൗമാരക്കാരനുമായി പലകുറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെ മകനെ യുവതി തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മാതാപിതാക്കള്‍ കോളാര്‍ ആന്‍ഡേഴ്‌സണ്‍ പേട്ടെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും വേളാങ്കണ്ണിയിലാണെന്ന് തിരിച്ചറിയുന്നത്. വേളാങ്കണ്ണി പൊലീസിന്റെ സഹായത്തോടെ യുവതിയെ അറസ്റ്റ് ചെയ്ത് കുട്ടിയെ മോചിപ്പിച്ച് മാതാപിതാക്കള്‍ക്കൊപ്പമയച്ചു.

Top