കശ്മീർ അതിർത്തിയിൽ പാക്ക് ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

ശ്രീനഗർ ∙ ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ ആക്രമണം. നൗഷേരാ മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു പുരുഷന് പരുക്കേൽക്കുകയും ചെയ്തു. മേഖലയിൽ വെടിവയ്പ്പ് തുടരുകയാണ് എന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാത്രിയോടെയാണ് രജൗരി ജില്ലയിലെ നൗഷേരയിൽ പാക്ക് ആക്രമണം തുടങ്ങിയത്. കൈത്തോക്കുകളും മോർട്ടർ ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം. ഇന്ത്യൻ സൈന്യവും ശക്തമായ മറുപടി നൽകിയെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.

പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് സമീപം പെട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യൻ സൈനികനും ബിഎസ്എഫ് ജവാനും കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ജീവൻ നഷ്ടമായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പാക്ക് സൈന്യം വികൃതമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാക്കിസ്ഥാൻ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സർക്കാരും സൈന്യവും അറിയിച്ചിരുന്നു. ജവാൻമാരുടെ മൃതദേഹം വികൃതമാക്കിയതിനു പിന്നാലെ അതിർത്തിയിൽ വീണ്ടും ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായിരുന്നു. ദിവസേനെ ഒന്നെന്ന രീതിയിൽ കഴിഞ്ഞ രണ്ടുവർഷം പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.

Top