ന്യൂഡല്‍ഹി: അപ്രതീക്ഷിത മന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെ മന്ത്രിമാരുടെ വകുപ്പ് പ്രഖ്യാപനത്തിലും പാര്‍ട്ടിയെയും നേതാക്കളെയും ഞെട്ടിച്ച് നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും. ക്യാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച നിര്‍മല സീതാരാമന്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാവും. ഇന്ദിരാഗാന്ധിക്കു ശേഷം ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിതയാണ് നിര്‍മല സീതാരാമന്‍.ആദ്യം ജെയ്റ്റ്ലി തന്നെ ഈ വകുപ്പ് കൈകാര്യം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് നിര്‍മല സീതാരാമനു പ്രതിരോധ വകുപ്പിന്റെ ചുമതല നല്‍കുകയായിരുന്നു.കേരളത്തില്‍നിന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനം ടൂറിസം വകുപ്പ് സഹമന്ത്രിയാകും.അഴിമതിരഹിത പ്രതിച്ഛായയാണ് രാജ്യരക്ഷാ പദവിയിലേക്ക് നിര്‍മലയ്ക്ക് വഴിതുറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടേയും വിശ്വസ്തയായ നേതാവാണ് നിര്‍മ്മല സീതാരാമന്‍.പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അധിക ചുമതലയായാണ് പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ ഇതാദ്യമായാണ് പ്രതിരോധ വകുപ്പിന്റെ പൂര്‍ണ്ണ ചുമതലയിലേക്ക് ഒരു വനിതയെ നിയോഗിക്കുന്നത്.തമിഴ്നാട്ടിലെ മധുരയില്‍ ജനിച്ച നിര്‍മ്മല സീതാരാമന്‍, നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ദില്ലി ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്നും സാമ്ബത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ നിര്‍മ്മല, പിഎച്ച്‌ഡി, എംഫില്‍ ബിരുദവും നേടിയിട്ടുണ്ട്. ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകയായും നിര്‍മ്മല പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇടതു പക്ഷത്തുനിന്ന് കേരളത്തിലേക്കു ചുവടുമാറിയ അല്‍ഫോന്‍സ് കണ്ണന്താനത്തെ ടൂറിസം സഹമന്ത്രിയാക്കും. നിര്‍മ്മല സീതാരാമന്‍ വഹിച്ചിരുന്ന വാണിജ്യമന്ത്രിസ്ഥാനം സുരേഷ് പ്രഭുവിന് ലഭിക്കും. സുരേഷ് പ്രഭുവിന് പകരം പീയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രിയാവും. ഉമാഭാരതി കൈവശം വയ്ക്കുന്ന ജലവിഭവവും, ഗംഗാ ശുചീകരണവും ഏറ്റെടുക്കണമെന്ന് അടിസ്ഥാനസൗകര്യ വികസനമന്ത്രി നിതിന്‍ ഗഡ്കരിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം അത് സ്വീകരിച്ചേക്കും എന്നാണ് അറിയുന്നത്.സഹമന്ത്രി പദവയില്‍നിന്നു നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരാണു കാബിനറ്റ് മന്ത്രിമാരായത്. അശ്വനി കുമാര്‍ ചൗബെ (ബിഹാര്‍), ശിവ് പ്രതാപ് ശുക്ല (ഉത്തര്‍പ്രദേശ്), വീരേന്ദ്ര കുമാര്‍ (മധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്ഡെ (കര്‍ണാടക), രാജ് കുമാര്‍ സിങ് (ബിഹാര്‍), ഹര്‍ദീപ് സിങ് പുരി (മുന്‍ ഐഎഫ്‌എസ് ഉദ്യോഗസ്ഥന്‍), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്‍), സത്യപാല്‍ സിങ് (ഉത്തര്‍പ്രദേശ്) എന്നിവരാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിനു പുറമെയുള്ള പുതിയ മന്ത്രിമാര്‍. രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് മുന്‍പാകെ ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
നിര്‍മ്മല സീതാരാമന്‍ പ്രതിരോധ മന്ത്രി; ഇന്ദിരാഗാന്ധിക്കുശേഷം പ്രതിരോധവകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യവനിത
Tags: nirmala sreeraman