കോഴിക്കോട് : ദുരൂഹ സാഹചര്യത്തില്‍ യുവതിയെ കാറില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് പ്രദേശം മുക്കം പൊലീസിെന്റ കാവലില്‍. അധ്യാപികയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സ്കൂള്‍ അധ്യാപികയായ ദീപ്തിയാണ് മരിച്ചത്. 41 വയസ്സായിരുന്നു. കാരശേരിയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു സമീപത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ള മൃതദേഹത്തിെന്റ പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കേസ് അന്വേഷണത്തിെന്റ തുടര്‍ നടപടികള്‍.
ബുധനാഴ്ച വൈകീട്ട്് നാലിനാണ് മരഞ്ചാട്ടി സ്വദേശി ദീപ്തിയെ കാറില്‍ മരിച്ച നിലയില്‍ മുക്കം ചുണ്ടത്തുംപൊയിലിലെ കെ.എം.എ എസ്റ്റേറ്റിന് സമീപം വിജന സ്ഥലത്ത് കണ്ടത്. ദീപ്തി താമസിക്കുന്ന മരഞ്ചാട്ടിയില്‍നിന്ന് നാലു കി.മീറ്റര്‍ അകലെയാണ് സംഭവം. മരഞ്ചാട്ടി- തോട്ടുമുക്കം ഭാഗത്തേക്കുളള റോഡാണിത്.ഉച്ചയക്ക് ശേഷം അധ്യാപിക കാര്‍ ഓടിച്ചുപോകുന്നത് കണ്ടവരുണ്ട്. ശരീരത്തില്‍ മല്‍പ്പിടുത്തത്തിന്റെ പാടുകളൊന്നും കാണാനില്ലെന്ന് പൊലിസ് അറിയിച്ചു. ഭര്‍ത്താവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. ആറും ഏഴും പന്ത്രണ്ടും വയസുള്ള മൂന്ന് കുട്ടികളുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.