സ്ത്രീകളുടെ മുടി മുറിക്കുന്നയാളെന്ന് ആരോപിച്ച് എഴുപതുകാരനെ കല്ലെറിഞ്ഞു കൊന്നു

സ്ത്രീകളുടെ മുടി മുറിക്കുന്നയാളെന്ന് ആരോപിച്ച് കാഷ്മീരിൽ എഴുപതുവയസുകാരനെ കല്ലെറിഞ്ഞു കൊന്നു. ശ്രീനഗറിലെ അനന്ത്നാഗ് ജില്ലയിലെ ദാന്തർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. അബ്ദുൾ സലാം വാനി എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് രാത്രിയിൽ സ്ത്രീകളുടെ മുടി അജ്ഞാതർ മുറിക്കുന്നതായി പരാതിയുയർന്നിരുന്നു. ഈ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സലാം വാനി പള്ളിയിൽ പോയി മടങ്ങിവരുന്പോൾ യുവാവ് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. അടുത്തിടെ സ്ത്രീകളുടെ മുടി മുറിച്ചതായി ആരോപിച്ച് സ്ത്രീ വേഷം ധരിച്ചെത്തിയ ഭിന്നലിംഗക്കാരനെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

Top