മുലയൂട്ടുന്നത് സൗന്ദര്യം നശിപ്പിക്കുമോ ?സ്ത്രീകളുടെ ആരോഗ്യത്തെപ്പറ്റി അറിയേണ്ട പ്രധാന അഞ്ച് കാര്യങ്ങള്‍

കൊച്ചി:സ്ത്രീകൾ മുലയൂട്ടുന്നത് സൗന്ദര്യം നശിപ്പിക്കുമീനു പരക്കെ പ്രചാരണമുണ്ട് .എന്നാൽ അത് ശരിയാണോ ?മുലയൂട്ടുന്നത് മൂലം മുലകള്‍ തൂങ്ങി സൗന്ദര്യം നഷ്ടപ്പെടും എന്നാണ് പ്രചരിപ്പിക്കുന്നത് .ഇത്തരത്തിൽ സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച കേട്ടറിവുകളുടെ സത്യാവസ്ഥ എന്താണെന്ന് അറിയേണ്ടതാണ്. സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച് അറിയേണ്ട പ്രധാന 5 കാര്യങ്ങള്‍ ഇവയാണ്.

1. മുലയൂട്ടുന്നത് മുലകള്‍ തൂങ്ങാന്‍ കാരണമാകുന്നു..
മുലയൂട്ടുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. കുഞ്ഞുങ്ങളിലുണ്ടാകുന്ന ആസ്തമ, ക്യാന്‍സര്‍ എന്നിവ തടയാന്‍ മുലപാല്‍ സഹായിക്കും. എന്നാല്‍ സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന ഒന്നാണ് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് മുലകള്‍ തൂങ്ങാന്‍ കാരണമാകുന്നു, മുലകളുടെ ബലം കുറയ്ക്കും എന്നൊക്കെ. ഇത് വെറും തെറ്റായ ധാരണയാണ്. പ്രായം, പുകവലി എന്നിവ കൊണ്ടുമാത്രമേ ഇത് സംഭവിക്കാറുളളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2. ആര്‍ത്തവസമയത്ത് വ്യായാമം ഒഴിവാക്കണം..

ആര്‍ത്തവസമങ്ങളില്‍ വ്യായാമം ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ല.

3.ആര്‍ത്തവസമയങ്ങളില്‍ ഗര്‍ഭിണിയാകില്ല..

സുരക്ഷിതമല്ലാത്ത ഏത് ലൈംഗികബന്ധത്തിലും ഗര്‍ഭം ധരിക്കാനുളള സാധ്യതയുണ്ട്. അത് ആര്‍ത്തവസമയത്ത് ആണെങ്കിലും സാധ്യത തളളി കളയാന്‍ കഴിയില്ല.

4. ഡിയോഡറന്റ് സ്താനാര്‍ബുദത്തിന് കാരണമാകുന്നു

ഡിയോഡറന്റ് ഉപയോഗിക്കുന്നത് മൂലം സ്താനാര്‍ബുദം ഉണ്ടാകുന്നുവെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍ അതിന് ഇതുവരെ ഒരു ശാസ്ത്രീയ തെളിവും ലഭിച്ചിട്ടില്ല.

5. ഗര്‍ഭിണികള്‍ക്ക് അമിതമായ ശരീരഭാരം വേണം

ശരീരഭാരവും ഗര്‍ഭവും തമ്മില്‍ ബന്ധമൊന്നുമില്ല. ഗര്‍ഭിണിയായാല്‍ അളവില്‍ കൂടുതല്‍ എന്തും കഴിക്കാം എന്ന് കരുതരുത്. ശരീരത്തിന് ആവശ്യമായ സാധനങ്ങള്‍ മാത്രം കഴിക്കുക. വെറുതെ ശരീരഭാരം കൂടുന്നത് കൊണ്ട് കാര്യമൊന്നുമല്ല. ആരോഗ്യമുളള ശരീരമാണ് വേണ്ടത്.

 

Top