അമ്മ മകളെ കെട്ടിടത്തിനു മുകളിൽനിന്ന് താഴേക്കെറിഞ്ഞു കൊലപ്പെടുത്തി; സംഭവം ബെംഗളൂരുവില്‍

ബെംഗളൂരുവിൽ ഒൻപതു വയസ്സുകാരിയെ മാതാവ് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്കു വലിച്ചെറിഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3.30 ഓടെയാണു സംഭവം. ജെപി നഗർ സ്വദേശിയായ അഷിക സർക്കാർ എന്ന ശ്രേയയാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ് സ്വാതി സർക്കാരിനെ പൊലീസ് അറസ്റ്റു ചെയ്തു. ശ്രേയയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ബംഗാൾ സ്വദേശികളായ ശ്രേയയും മാതാവ് സ്വാതിയും ഒരു വർഷമായി ഇവിടെയാണ് താമസിക്കുന്നത്. ഉച്ചയോടെ സ്വാതി മകളെ കെട്ടിടത്തിനു മുകളിൽനിന്ന് താഴേക്കു വലിച്ചെറിയുകയായിരുന്നു. വലിച്ചെറിഞ്ഞയുടൻ തന്നെ താഴേയെത്തി അവളെ എടുത്തുകൊണ്ടു തിരിച്ചുപോയി. ശ്രേയയുടെ ശരീരത്തിൽനിന്ന് രക്തം പോകുന്നതു ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ കാര്യം തിരക്കിയെങ്കിലും സ്വാതി അവരോട് തട്ടിക്കയറി. നിങ്ങൾ നിങ്ങളുടെ ജോലി നോക്കൂയെന്നു പറഞ്ഞുപോയ അവർ കുഞ്ഞിനെ വീണ്ടും താഴേക്കു വലിച്ചെറിയുകയായിരുന്നു. സംഭവത്തിനുശേഷം അവിടെനിന്നു രക്ഷപെടാൻ ശ്രമിച്ച സ്വാതിയെ നാട്ടുകാർ ചേർന്ന് വൈദ്യുതതൂണിൽ പിടിച്ചുകെട്ടി. തുടർന്ന് പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുതിർന്ന ബിസിനസ് അനലിസ്റ്റ് കഞ്ചൻ സർക്കാരിന്റെ ഭാര്യയാണ് സ്വാതി. ടീച്ചറായിരുന്ന ഇവർ ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയാണ്. മുൻപും സ്വാതി മകളെ കെട്ടിടത്തിനു മുകളിൽനിന്ന് വലിച്ചെറിയാൻ ശ്രമിച്ചിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു.

Top