മുംബൈ: ഭര്‍ത്താവിനെ കൊലപ്പെടുത്തി ശവശരീരം വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ മറവു ചെയ്ത സംഭവത്തില്‍ യുവതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍ . മുംബൈ സ്വദേശിനിയായ സവിതാ ഭാരതിയാണ് ഭര്‍ത്താവ് സഹദേവിനെ കൊലപ്പെടുത്തിയ കാര്യം 13 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിനോട് വെളിപ്പെടുത്തിയത്. മുംബൈയില ഗാന്ധിപദയിലെ ഒരു വീട് കേന്ദ്രീകരിച്ച് ആനാശാസ്യം നടക്കുന്നുണ്ടെന്നറിഞ്ഞ് പൊലീസ് കഴിഞ്ഞ തിങ്കളാഴ്ച സവിതയുടെ വീട് റെയ്ഡ് ചെയ്തിരുന്നു. റെയ്ഡില്‍ നാല് പെണ്‍കുട്ടികളെ പൊലീസ് സവിതയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടുത്തി. വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സവിതയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇതിനിടയിലാണ് നിരവധി കൊലപാതക കേസുകളിലും സവിതയ്ക്ക് പങ്കുള്ളതായി പൊലീസിന് സൂചന ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിനെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ മൂടി വെച്ച കാര്യം യുവതി വെളിപ്പെടുത്തുന്നത്. കാമുകനുമൊത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ സഹദേവ് ഒരിക്കല്‍ കാണുവാനിടയായി. ഇതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് സഹദേവിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ കൂടാതെ രണ്ട് പേരെ കൂടി കൊലപ്പെടുത്തിയ കാര്യം യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പണത്തിന് വേണ്ടിയായിരുന്നു മറ്റ് കൊലപാതകങ്ങള്‍.