മകളെ പീഡിപ്പിക്കാൻ ശ്രമം; മകനെ അമ്മ അരിവാൾ കൊണ്ട് വെട്ടിക്കൊന്നു

പെണ്‍കുട്ടികള്‍ വീടിനകത്ത് പോലും സുരക്ഷിതരല്ല എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നടന്ന സംഭവം ഞെട്ടിക്കുന്നതാണ്. ചെറുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച മകനെ അമ്മ തന്നെ വെട്ടിക്കൊന്നു. പത്തൊന്‍പതുകാരിയായ മകളെ പീഡിപ്പിക്കാന്‍ സ്ഥിരമായി ശ്രമിച്ചിരുന്ന വീരസ്വാമി എന്ന 47കാരനെയാണ് അയാലുടെ അമ്മ വെട്ടിക്കൊന്നത്. മൂവരും മാത്രമുള്ള വീട്ടില്‍ മദ്യപിച്ചെത്തുന്ന വീരസ്വാമി മകളെ പീഡിപ്പിക്കാന്‍ പലപ്പോഴായി ശ്രമം നടത്തിയിട്ടുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസവും മദ്യപിച്ചെത്തിയ വീരസ്വാമി മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച അമ്മയെയും അയാള്‍ ആക്രമിച്ചു. ഇതോടെയാണ് കയ്യില്‍ കിട്ടിയ അരിവാള്‍ ഉപയോഗിച്ച് മകനെ അമ്മ വെട്ടിയത്. ശരീരത്തിലുടനീളം വെട്ടേറ്റ വീരസ്വാമി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് ദിനംപ്രതി പെരുകി വരുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ വീടിനകത്ത് പീഡനത്തിന് ഇരയാവുന്ന പെണ്‍കുട്ടികള്‍ ഇത് പുറത്ത് പറയാന്‍ പലപ്പോഴും തയ്യാറാകാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Top