അമ്പത് മണിക്കൂര്‍ നീണ്ട ചുംബനത്തിലൂടെ കാറ് സ്വന്തമാക്കി യുവതി താരമായി; പ്രമുഖ എഫ്എം സ്റ്റേഷനാണ് മത്സരം സംഘടിപ്പിച്ചത്

നീളം കൂടിയ ഒരു ചുംബനം, സമ്മാനമായി അവസാനം 15 ലക്ഷത്തിന്റെ കാറ് ലഭിക്കുക അമേരിക്കയിലെ ടെക്‌സസ് സ്വദേശിനി ഡിലിനി ജയസൂര്യയാണ് ഈ സമ്മാനം സ്വന്തമാക്കിയ യുവതി. എല്ലാവരും പോക്കറ്റില്‍നിന്ന് പണം എണ്ണി നല്‍കി കാര്‍ സ്വന്തമാക്കുമ്പോള്‍ ചുംബനത്തിലൂടെയാണ് ഡിലിനി ഈ കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിലെ പ്രമുഖ എഫ്.എം. സ്റ്റേഷനായ 96.7 കിസ് എഫ്.എം. നടത്തിയ ‘കിസ് എ കിയ’ എന്ന മത്സരത്തിലൂടെയാണ് ഡിലിനിക്ക് കാര്‍ സ്വന്തമായത്.

50 മണിക്കൂര്‍ തുടര്‍ച്ചയായി കാറിനെ ചുംബിക്കുക എന്നതായിരുന്നു മത്സരം. തുടക്കത്തില്‍ 20 മത്സരാര്‍ഥികളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. മത്സരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകംതന്നെ ഈ ചുംബനം അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ മത്സരാര്‍ഥികള്‍ ഓരോരുത്തരായി പിന്‍വാങ്ങുകയായിരുന്നു. അവസാനഘട്ടമത്സരത്തില്‍ ഏഴുപേര്‍ മാത്രമാണ് അവശേഷിച്ചത്. ഇവരില്‍നിന്ന് നറുക്കെടുത്താണ് ഡിലിനിയെ വിജയിയായി പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഉപബ്രാന്‍ഡായ കിയയുടെ സെഡാന്‍ ഒപ്റ്റിമയാണ് ഡിലിനയക്ക് സമ്മാനമായി ലഭിച്ചത്. ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ 10 മിനിറ്റ് ഇടവേള നല്‍കിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഈ പത്തുമിനിറ്റ് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുമായിരുന്നു അനുവദിച്ചത്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച മത്സരം ബുധനാഴ്ച രാവിലെയാണ് അവസാനിച്ചത്.

Top