ക്രൈം ഡെസ്‌ക്
ജി്ദ്ദ: സൗദിയിലെ ദേശീയ പാതയിൽ മദ്യലഹരിയിൽ യുവതിയുണ്ടാക്കിയ കോലാഹലം പൊലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിച്ചു. മദ്യലഹരിയിൽ യുവതി ഓടിച്ച കാർ മറ്റൊരു കാറിൽ ഇടിച്ചതോടെയാണ് കോലാഹലങ്ങൾ തുടങ്ങിയത്. അരമണിക്കൂറോളം നീണ്ട യുവതിയുടെ പരാക്രമം കാഴ്ചക്കാർ മൊബൈൽ ക്യാമറയിൽ പകർത്തി.
കഴിഞ്ഞ ദിവസം സൗദിയിലെ ഹൈവേയിലായിരുന്നു സംഭവങ്ങൾ. ഹൈവേയിലൂടെ അതിവേഗം പാഞ്ഞെത്തിയ യുവതി ഓടിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇതേ തുടർന്നു പുറത്തിറങ്ങിയ യുവതി റോഡ് ഉപരോധിച്ചു നിന്നു. തന്റെ കാറിൽ ഇടിച്ച കാർ തടഞ്ഞു നിർത്തിയ യുവതി കാർ ഡ്രൈവറെ അസഭ്യം പറഞ്ഞു. ഇതിനിടെ സംഭവ സ്ഥലത്ത് പൊലീസും എത്തി. യുവതിയെ തടയാൻ പൊലീസുകാർ ശ്രമിച്ചതോടെയാണ് ഇവർ വസ്ത്രങ്ങൾ ഓരോന്നായി ഉരിഞ്ഞെറിഞ്ഞത്.
തുടർന്നു യുവതു പൊലീസുകാരെ അസഭ്യം പറയുകയും റോഡ് പൂർണമായും ഉപരോധിക്കുകയും ചെയ്തു. പിന്നീടാണ് ഇവർ കൂടുതൽ അക്രമാസക്തയായത്. റോഡരികിൽ നിന്നു ആളുകളെ പൊലീസിന്റെ ട്രാഫിക് മീഡിയനുകൾ ഉപയോഗിച്ചു ആക്രമിച്ച ഇവർ ഇതുവഴി കടന്നു പോയ വാഹനങ്ങളെയും ആക്രമിച്ചു.
അരമണിക്കൂറിലേറെ പരിശ്രമിച്ച ശേഷം ഒടുവിൽ പൊലീസ് ഇവരെ മയക്കുമരുന്നു സ്േ്രപ ഉപയോഗിച്ചു മയക്കി വീഴ്ത്തുകയായിരുന്നു. സംഭവത്തെ തുടർന്നു ഇവിടെ നിന്നു നാട്ടുകാർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.