പീഡനശ്രമത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്കെറിഞ്ഞ യുവതി ഗുരുതരാവസ്ഥയില്‍. പീഡിപ്പിച്ച ശേഷം കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്നാണ് യുവതിയെ അര്‍ധ നഗ്നയാക്കി നിലത്തേയ്ക്ക് വലിച്ചെറിഞ്ഞത്.
ദില്ലിയിലുണ്ടായ സംഭവത്തെ തുടര്‍ന്ന് ഒരാള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദില്ലിയിലെ ബേഗമ്പൂരില്‍ ആഗസ്റ്റ് പത്തിനാണ് സംഭവം.
പരിക്കേറ്റ യുവതിയുടെ നില ഗുരുതരമായതിനാല്‍ പോലീസിന് മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് രക്തത്തില്‍ കുളിച്ച് കിടന്ന പെണ്‍കുട്ടിയെ പോലീസായിരുന്നു ആശുപത്രിയിലെത്തിച്ചത്.
യുവതിയുടെ സുഹൃത്തായ 22കാരനായ ദീപകാണ് കുറ്റവാളി. യുവാവിനൊപ്പം പുറത്തുപോയ യുവതിയെ കാറില്‍ വീട്ടിലെത്തിയ്ക്കാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നെത്തിയ മറ്റ് രണ്ട് സുഹൃത്തുക്കളാണ് യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവാണ് പോലീസ് കസ്റ്റിയിലുള്ളത്.
എന്നാല്‍ സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് മറ്റൊരാളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 307, 366, 511, 376 വകുപ്പുകള്‍ പ്രകാരം ബേഗുമ്പൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പീഡന ശ്രമം ചെറുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യുവതിയെ നാല് നില കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ടതെന്നാണ് സൂചന. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലായിരുന്നു സംഭവം.
യുവതിയുടെ സഹപ്രവര്‍ത്തകനാണ് പോലീസ് അറസ്റ്റ് ചെയ്ത യുവാവ്. പരിക്കേറ്റ് അബോധാവസ്ഥയില്‍ തുടരുന്ന യുവതി ബാബാ സാഹേബ് അംബേദ്കര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രി യുവതി തനിയ്ക്കും മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നുവെന്നും കൊണാട്ട് പ്ലേസില്‍ നിന്നും മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പോലീസിനോടാണ് ഇക്കാര്യം ദീപക് വെളിപ്പെടുത്തിയത്.
എന്നാല്‍ സുഹൃത്തുക്കള്‍ സ്ഥലത്തെത്തും മുമ്പ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികള്‍ കുറ്റവാളിയെ കയ്യോടെ പിടികൂടുകയായിരുന്നു.