കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോട് ഏറ്റവും അധികം ആരാധനയുള്ളത് കുട്ടികള്‍ക്കാണ്. കഥാപാത്രങ്ങളുടെ ഡ്രസ് കോഡും സ്‌റ്റൈലുമൊക്കെ കുട്ടികള്‍ പിന്തുടരാന്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ പിക്‌സി ഫോക്‌സ് എന്ന 25കാരിയുടെ കാര്‍ട്ടൂണ്‍ ആരാധന അല്‍പ്പം അതിരുകടന്നുപോയില്ലെ എന്ന് തോന്നിയേക്കാം.
കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ രൂപം നേടാനായി തന്റെ ആറ് വാരിയെല്ലുകള്‍ നീക്കിയിരിക്കുകണ് പിക്‌സി ഫോക്‌സ്. സര്‍ജറിക്കും മറ്റുമായി 79160 ബ്രിട്ടീഷ് പൗണ്ടാണ്(ഏകദേശം 7948692 ഇന്ത്യന്‍ രൂപ) പിക്‌സി മുടക്കിയത്. കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ രൂപം നേടാന്‍ പിക്‌സിയുടെ മുഖത്തും ശരീരത്തുമായി എട്ടോളം ശസ്‌ത്രക്രിയകളാണ് നടത്തിയത്.
ഇപ്പോള്‍ പലരും തന്റെ അരുകിലെത്തി കാണാന്‍ കാര്‍ട്ടൂണ്‍ കഥാപാത്രം പോലുണ്ടെന്ന് പറായാറുണ്ടെന്ന് പിക്‌സി പറയുന്നു. സ്വീഡന്‍കാരിയായ പിക്‌സി ഇപ്പോള്‍ സൗത്ത് കരോലിനയിലാണ് താമസിക്കുന്നത്. ഈ ഒരു വാക്ക് കേള്‍ക്കുന്നതിന് വേണ്ടിയാണ് താന്‍ ഇത്രയും കഷ്‌ടപ്പെട്ടത്. തന്നെ സംബന്ധിച്ച് ഇത് തനിക്കൊരു അഭിനന്ദനമാണെന്നും യുവതി പറയുന്നു.
സാധാരണ സ്‌ത്രീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പോലെ ചെറിയ ഇടുപ്പും, വലിയ മാറിടങ്ങളും, വലിയ കണ്ണുകളും, വളരെ സൗന്ദര്യമുള്ള മുഖവും നേടുക എന്നതായിരുന്നു തന്റെ ആഗ്രഹം. തന്റെ വാരിയെല്ലുകള്‍ ശസ്‌ത്രക്രിയയിലൂടെ നീക്കിയതും ഇതിനായിട്ടാണെന്നും പിക്‌സി പറഞ്ഞു.
തന്റെ രൂപം നിലനിര്‍ത്തുന്നതിനായി പിക്‌സി ദിവസും 4-5 മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. അഞ്ചടി നാല് ഇഞ്ച് ഉയരമുള്ള പിക്‌സിക്ക് പച്ചക്കറികളും പഴവര്‍ഗങ്ങളും നട്‌സുമാണ് ഭക്ഷണം. തന്റെ രൂപത്തിലുണ്ടായ മാറ്റങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ ഷെയര്‍ ചെയ്‌തതോടെ 70,000 പേരാണ് പിക്‌സിയെ ഫോളോ ചെയ്യുന്നത്.