സാരിയില്‍ ബൈക്കോടിച്ച് യുവതി; ട്രിപ്പിള്‍ അടിച്ചുള്ള യാത്രയില്‍ ആര്‍ക്കും ഹെല്‍മറ്റില്ല; വീഡിയോ വൈറല്‍  

 

 

ഹൈദരാബാദ്: സാരിയണിഞ്ഞ് യുവതി സ്‌പോര്‍ട്‌സ് ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 3 സ്ത്രീകളാണ് ബൈക്കില്‍ യാത്ര ചെയ്യുന്നത്. ആര്‍ 15 ആഡംബര ബൈക്കാണ് ഇവര്‍ ഓടിക്കുന്നത്. ഹൈദരാബാദ് ഹയാത്ത് നഗറില്‍ നിന്നുള്ള  ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.  അതേസമയം ട്രിപ്പിള്‍ അടിച്ച് യാത്ര ചെയ്ത് ഇവര്‍ക്ക് ഹെല്‍മറ്റ് ഉണ്ടായിരുന്നില്ല. ഇവര്‍ ബൈക്കില്‍ കുതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

Top