ഖുറാന്‍ വായിക്കാത്ത, മദ്യപിക്കുന്ന ജിഹാദി വനിതാ ചാവേര്‍!

പാരീസ്: ഇസ്‌ലാമിക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്നാണ് പല ഭീകര സംഘടനകളും തെറ്റായി അവകാശപ്പെടാറുള്ളത്. പക്ഷേ, ഖുറാന്‍ വായിക്കാത്തവരും മതശാസനകള്‍ കര്‍ശനമായി നിരോധിച്ചിട്ടുള്ള മദ്യപാനവും പുകവലിയും അവിഹിത ബന്ധങ്ങളും പതിവാക്കിയവരും ഇക്കൂട്ടത്തില്‍ കാണും. അങ്ങനെയൊരാളാണ് പാരീസിലെ കെഎഫ്‌സിയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ ഹസ്‌ന അത് ബൗലാസെന്‍.

യൂറോപ്പിലെ ആദ്യത്തെ വനിതാ ചാവേര്‍ എന്നാണ് ഇപ്പോള്‍ ഈ ഇരുപത്താറുകാരിക്കു വിശേഷണം. അവളൊരു ബബിള്‍ ബാത്തില്‍ അര്‍ധനഗ്നയായി കിടക്കുന്നതാണ് ചിത്രത്തില്‍. കെഎഫ്‌സിയില്‍ കടന്നു ചെന്ന്, ഹെല്‍പ്പ് മീ എന്ന് വിളിച്ചുകൂവുകയാണ് അവള്‍ ആദ്യം ചെയ്തത്. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ബോംബ് പൊട്ടിച്ചു. അവളുടെ സ്വന്തം തല ജനാലയിലൂടെ പുറത്തേക്കു തെറിച്ചു പോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഖുറാന്‍ വായിക്കാത്തവളും മദ്യപാനവും അഴിഞ്ഞാട്ടവും പതിവാക്കിയിരുന്ന ഇവള്‍ എന്ത് മൂല്യത്തിന്റെ പേരിലാണ് ഭീകര പ്രവര്‍ത്തനത്തിനു പോയതെന്ന് അയല്‍ക്കാര്‍ക്കും പഴയ സുഹൃത്തുക്കള്‍ക്കും മനസിലാകുന്നില്ല. നിരവധി കാമുകന്‍മാരുണ്ടായിരുന്ന പെണ്‍കുട്ടിയെന്നാണ് ഇവരില്‍ പലരും സാക്ഷ്യപ്പെടുത്തുന്നത്.

Top