വിവാഹേതര ബന്ധ വിധി ചൂണ്ടിക്കാട്ടി ഭർത്താവ് ന്യായീകരിച്ചു;ഭാര്യ ജീവനൊടുക്കി.ഭർത്താവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസ്

ചെന്നൈ :ഭർത്താവിന്റെ അവിഹിതബന്ധം മനംനൊന്തു യുവതി ജീവനൊടുക്കി.ചെന്നൈ എംജിആർ നഗറിൽ താമസിക്കുന്ന പുഷ്പലത (24) ആണു ഭർത്താവ് ജോൺ പോൾ ഫ്രാങ്ക്‌ലിനുമായുണ്ടായ വാക്കേറ്റത്തിനൊടുവിൽ ആത്മഹത്യ ചെയ്തത്.വിവാഹേതര ബന്ധത്തെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഭർത്താവ് ന്യായീകരിക്കുകയായിരുന്നു . എന്നാൽ, അതേ കോടതിവിധിപ്രകാരം ഭർത്താവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുക്കും.

സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യന്ന ജോൺ പോളും പുഷ്പലതയും വീട്ടുകാരുടെ എതിർപ്പു മറികടന്നു രണ്ടു വർഷം മുൻപാണു വിവാഹിതരായത്. ഇവർക്കു ഒരു മകളുണ്ട്. പുഷ്പലത ടിബി രോഗിയാണ്. ഇതിനു മരുന്നു കഴിക്കുന്നുണ്ട്. രോഗം കണ്ടെത്തിയ ശേഷം ഭർത്താവ് തന്നിൽനിന്നു അകലം പാലിക്കുന്നതായി പുഷ്പലത സുഹൃത്തുക്കളോടു പരാതി പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോൺ പോളിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു പുഷ്പലത മനസ്സിലാക്കി. കഴിഞ്ഞദിവസം രാത്രി വീട്ടിൽ വൈകിയെത്തിയപ്പോൾ ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. ബന്ധം തുടർന്നാൽ പൊലീസിൽ പരാതി നൽകുമെന്നു പുഷ്പലത പറഞ്ഞു. എന്നാൽ, വിവാഹേതര ബന്ധം സുപ്രീംകോടതി കുറ്റമല്ലാതാക്കിയതിനാൽ തന്നെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ജോൺ പോളിന്റെ മറുപടി. ഇതിൽ മനംനൊന്ത പുഷ്പലത ശനിയാഴ്ച രാത്രി വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

അതേസമയം വിവാഹേതര ബന്ധം ആരോപിച്ച് യുവാവിനേയും യുവതിയേും മരത്തില്‍ കെട്ടിയിട്ട് തല്ലി. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണ്.വിവാഹേതര ബന്ധം ക്രമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധി വന്ന് ദിവസങ്ങള്‍ക്കകമാണ് യുപിയിലെ ബാഹ്റിയച്ച് ജില്ലയില്‍ ആള്‍കൂട്ട ആക്രമണവും വിചാരണയും അരങ്ങേറിയത്. സുഹൃത്തായ ഷാഹ്ബുദ്ദീന്‍റെ വീട്ടിലെത്തിയ മുപ്പതുകാരനായ റിസ്വാനെയും ഷാഹ്ബുദ്ദീന്‍റെ ഭാര്യയേയുമാണ് ആള്‍കൂട്ടം തല്ലിചതച്ചത്.ഭ ര്‍ത്താവ് ഇല്ലാത്ത സമയം വീട്ടിലെത്തിയത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം.ആദ്യം വീടിനകത്ത് പൂട്ടിയിട്ട ഇരുവരേയും പിന്നീട് വീടിന് പുറത്തെ മരത്തില്‍ മണിക്കൂറുകളോളം കെട്ടിയിട്ടും മര്‍ദ്ദിച്ചു.

യുവതിയുടെ ഭര്‍ത്താവിന്‍റെ ബന്ധുക്കളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. എന്നാല്‍ മുംബൈയില്‍ ഒരുമിച്ച ജോലി ചെയ്യുന്ന തന്‍റെ നിര്‍ദേശപ്രകാരം ചില ഫയലുകള്‍ എടുക്കാനാണ് റിസ്വാന്‍ വീട്ടിലെത്തിയതും അനാവശ്യ ആരോപണങ്ങളുടെ പേരില്‍ പ്രശ്നം ഉണ്ടാക്കുകയായിരുന്നെന്നും യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കി. ഇയാളുടെ പരാതിയിന്‍മേല്‍ പൊലീസ് ആറ് പേരെ കസ്റ്റഡിയിലെടുത്തു.യുവതിയുടെ ബന്ധുക്കളടക്കം അ‍ഞ്ച് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി

Top