സ്ത്രീ സൗന്ദര്യത്തില്‍ പ്രധാനം എന്താണ് ?..

കൊച്ചി:സ്ത്രീ സൗന്ദര്യത്തില്‍ പ്രധാനം മാറിടം തന്നെയാണ്. ഇതിന്റെ ആകൃതിയും വലുപ്പവുമാണ് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത്. മാറിടവലുപ്പം ഒരു പരിധി വരെ പാരമ്പര്യവും ഭക്ഷണശീലങ്ങളും അടിസ്ഥാനപ്പെടുത്തിയിരിയ്ക്കുന്നു. കൃത്രിമമായി മാറിടങ്ങളുടെ വലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്ന പല വഴികളുമുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന വഴികള്‍ ഗുണത്തേക്കാളേറെ ചിലപ്പോള്‍ ദോഷങ്ങള്‍ വരുത്തിവയ്ക്കുന്നവയാണ്. സ്തനവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ ആയുര്‍വേദം ചില വഴികള്‍ പറയുന്നുണ്ട്. ഇത് തികച്ചും ഫലപ്രദമാണെന്നു മാത്രമല്ല, പാര്‍ശ്വഫലങ്ങളില്ലാതെ പ്രയോജനം ലഭിയ്ക്കുകയും ചെയ്യും. എള്ളെണ്ണ ചൂടാക്കി ചെറുചൂടോടെ മാറിടത്തില്‍ പുരട്ടി ദിവസവും മസാജ് ചെയ്യുന്നതു ഗുണം നല്‍കും. കൂടാതെ എള്ളു കഴിയ്ക്കുന്നതും നല്ലതാണ്. ഉലുവ തനിയെ കുതിര്‍ത്ത് അരച്ചു മാറിടത്തില്‍ പുരട്ടുന്നതും ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു.ഒരു ടേബിള്‍ സ്പൂണ്‍ കോഡ് ലിവര്‍ ഓയില്‍ ചൂടാക്കി ഇതില്‍ 2 ടേബിള്‍ സ്പൂണ്‍ പെരുഞ്ചീരകം ചേര്‍ത്തിളക്കി പെരുഞ്ചീരകം ചുവക്കുമ്പോള്‍ വാങ്ങിവച്ച് ഈ എണ്ണ ചെറുചൂടോടെ മാറിടത്തില്‍ മസാജ് ചെയ്താല്‍ ഗുണം ലഭിക്കും.കാട്ടുചേന മാറിടവലിപ്പം വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു ആയുര്‍വേദ മരുന്നാണ്. ഇത് ഉണക്കിപ്പൊടിച്ച് ഒരു ടേബിള്‍ സ്പൂണ്‍ ബോഡി ലോഷനില്‍ ചേര്‍ക്കാം. ഇതു പുരട്ടി മാറിടം മസാജ് ചെയ്യുന്നതും നല്ലതാണ്.

Top