ക്രൂരമായ ബലാത്സംഗത്തിനിരയായി യുവതി താന്‍ നേരിട്ട മാനസിക ശാരിക അവസ്ഥകള്‍ സ്വയം വെളിപ്പെടുത്തുകയാണ്. ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീ ലൈംഗികബന്ധം ആസ്വദിക്കുന്നുണ്ടോ? ഇതിന് ഉത്തരം നല്‍കിയിരിക്കുകയാണ് ബ്രിട്ടീഷുകാരിയായ യുവതി. ബലാത്സംഗ ഇര ലൈംഗികത ആസ്വദിക്കുന്നതായി കോടതികള്‍ പോലും ആക്ഷേപിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് യുവതി സംശയങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. പതിനൊന്ന് ട്വീറ്റുകളിലായാണ് യുവതിയുടെ മറുപടി. യുവതിയുടെ ട്വീറ്റുകള്‍ ഇങ്ങനെ
ബലാത്സംഗം ചെയ്യപ്പെടുമ്പോഴാണെങ്കിലും പുരുഷ ലൈംഗികാവയവം സ്ത്രീ ജനനേന്ദ്രിയത്തില്‍ പ്രവേശിക്കുമ്പോള്‍ ശരീരസ്രവം പുറപ്പെടുവിക്കും. ഇതിനര്‍ത്ഥം സ്ത്രീ ലൈംഗികത ആസ്വദിക്കുന്നു എന്നല്ല. മറിച്ച് അത് ശാരീരിക പ്രത്യേകത കൊണ്ട് സംഭവിക്കുന്നതാണ്. ഒരു സ്ത്രീയ്ക്ക് ബലാത്സംഗത്തിന്റെ ഫലമായി ലൈംഗികാനുഭൂതി ലഭിച്ചാലും രതിമൂര്‍ച്ഛ സംഭവിച്ചാലും അവള്‍ അത് ആസ്വദിക്കുന്നു എന്ന് പറയാനാകില്ല. ശരീരം അത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതിന് അനുസൃതമായി പ്രതികരിക്കും. അത്തരം പ്രതികരണമാണ് മേല്‍പ്പറഞ്ഞത്. ഇക്കിളിയിടുന്നത് ഇഷ്ടമില്ലാത്ത ഒരാള്‍ ആരെങ്കിലും ഇക്കിളിയിട്ടാല്‍ ചിരിക്കുന്നത് കാണാം. അതിന് സമാനമാണ് മേല്‍പ്പറഞ്ഞ ശാരീരിക പ്രതികരണം.
ബലാത്സംഗത്തിനിടെ രതിമൂര്‍ച്ഛ ഉണ്ടായതിന്റെ പേരില്‍ ഒരുപാട് സ്ത്രീകള്‍ സ്വയം വെറുത്ത് ജീവിക്കുന്നുണ്ടെന്ന് യുവതി വെളിപ്പെടുത്തി. എന്നാല്‍ ഇത് പൊതുസമൂഹത്തിന് അറിയില്ല. ഒരു സ്ത്രീ പോലും ലൈംഗികാക്രമണം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ശരീരം മനസിന്റെ നിയന്ത്രണത്തിലല്ലാതെ വരുമ്പോഴാണ് ബലാത്സംഗത്തിലും രതിമൂര്‍ച്ഛ ഉണ്ടാകുന്നത്.
ഇരയെ ബലമായി കീഴ്പ്പെടുത്തിയുള്ള ലൈംഗിക വേഴ്ചയില്‍ പുരുഷന് രതിമൂര്‍ച്ഛ ലഭിച്ചാലും അയാള്‍ അത് ആസ്വദിച്ചു എന്നര്‍ത്ഥമില്ല. മറിച്ച് ശരീരിക പ്രതികരണം മാത്രമാണ് അത്. ബലാത്സംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറേണ്ടതുണ്ടെന്ന് യുവതി പറഞ്ഞു. തന്റെ ട്വീറ്റുകള്‍ വായിച്ച ശേഷവും ബലാത്സംഗ ഇര രതിമൂര്‍ച്ഛ അനുഭവിക്കുന്നതിന്റെ കാരണം വ്യക്തമായില്ലെങ്കില്‍ നിങ്ങള്‍ക്കെന്നെ ബ്ലോക്ക് ചെയ്യാംയുവതി പറഞ്ഞു.