സൗദി അറേബ്യ വന്‍ മാറ്റങ്ങളുടെ പാതയിലാണ്. സ്ത്രീകള്‍ക്ക് നല്‍കുന്ന പരിഗണനയുടെ കാര്യത്തിലാണ് സൗദി വലിയ കുതിച്ചുചാട്ടം നടത്തുന്നത്. കഴിഞ്ഞ രാത്രി സൗദി പുതിയൊരി യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജിദ്ദയില്‍ സ്ത്രീകള്‍ക്കായി പോപ് മ്യൂസിക് കണ്‍സര്‍ട്ടിനായി അനുവാദം നല്‍കിയാണ് പുതുയുഗപ്പിറവിക്ക് നാന്നികുറിച്ചത്. പ്രോഗ്രാം കാണാനായി തട്ടമിടാതെയെത്തിയ നൂറ് കണക്കിന് സ്ത്രീകള്‍ സെല്‍ഫിയെടുത്ത് ആര്‍ത്ത് ചിരിക്കുന്നത് കാണാമായിരുന്നു.
അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിന്റെ സെല്‍ഫി മഴയില്‍ നിറഞ്ഞ് തുളുമ്പുകയായിരുന്നു യുവതീയുവാക്കള്‍. പുരുഷനൊപ്പം ഇരിക്കാനോ നൃത്തം ചെയ്യാനോ വിലക്ക് തുടര്‍ന്നെങ്കിലും ഇതുവരെ ഇല്ലാത്ത സ്വാതന്ത്ര്യം ആഘോഷമാക്കിയാണ് സൗദി സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്. കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്ലാമിക ലോകത്തിന്റെ അടിസ്ഥാന സങ്കല്‍പ്പത്തെ മാറ്റി എഴുതുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടെ മ്യൂസിക് കണ്‍സേര്‍ട്ട് നടത്തിയിരിക്കുന്നത്.
ഈജിപ്ഷ്യന്‍ പോപ്പ്‌സെന്‍സേഷനായ ടാമെര്‍ ഹോസ്‌നിയാണ് ജിദ്ദയില്‍ മ്യൂസിക്ക് കണ്‍സേര്‍ട്ട് നടത്തിയിരിക്കുന്നത്. കണ്‍സേര്‍ട്ടിനെത്തുന്നവര്‍ നൃത്തം വയ്ക്കരുതെന്ന എഴുതിത്ത്തയ്യാറാക്കിയ കടുത്ത വ്യവസ്ഥ ടിക്കറ്റ് വില്‍ക്കുന്ന വേളയില്‍ മുന്നോട്ട് വച്ച അധികൃതരുടെ നടപടി കടുത്ത പരിഹാസത്തിനാണ് വിധേയമായിരുന്നത്.പരിപാടിക്കെത്തുന്ന സ്ത്രീകളും പുരുഷന്മാരും അരീനയുടെ വ്യത്യസ്ത ഇടങ്ങളില്‍ വെവ്വേറെ ഇരിക്കണമെന്ന നിബന്ധനയുമുണ്ടായിരുന്നു. എന്നാല്‍ കണ്‍സേര്‍ട്ടിനുള്ള ടിക്കറ്റുകള്‍ വെറും രണ്ട് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു വിറ്റ് തീര്‍ന്നിരുന്നത്. 6000 പേര്‍ പരിപാടിക്കെത്തുകയും ചെയ്തിരുന്നു.
പരിപാടിക്കെത്തിയ കാഴ്ചക്കാരോട് മൊബൈല്‍ ലൈറ്റുകള്‍ തെളിക്കാന്‍ ഹോസ്‌നി ആവശ്യപ്പെട്ടിരുന്നു. സൗദിയിലെ തിളക്കമുള്ള ഈ ചരിത്ര മുഹുര്‍ത്തത്തിന്റെ ഫോട്ടോ ലോകത്തിന് കാട്ടിക്കൊടുക്കാനായിരുന്നു അദ്ദേഹം ഈ വിധത്തിലുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ആധുനികതകയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമായി സൗദിയില്‍ സമീപമാസങ്ങളിലായി നിരവധി കണ്‍സേര്‍ട്ടുകള്‍ അരങ്ങേറിയിരുന്നു. ലെബനണിലെ ഹിബ താവാജി , ലെജന്‍ഡറി ഗ്രീക്ക് കമ്പോസറായ യാന്നി അടക്കമുള്ള ആര്‍ട്ടിസ്റ്റുകള്‍ സൗദിയില്‍ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ഇത്തരം ചില പരിപാടികളില്‍ സ്ത്രീകളും പുരുഷന്മാരും അപൂര്‍വമായി നൃത്തം ചവിട്ടുന്നതും കാണാമായിരുന്നു. കുറച്ച് മുമ്പ് വരെ സൗദിയില്‍ ആലോചിക്കാന്‍ പോലും സാധിക്കാത്ത കാര്യമായിരുന്നു ഇത്. മുഹമ്മദ് ബ ിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന സൗദി ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് ഈ വിധ നീക്കങ്ങള്‍ സൗദിയില്‍ ത്വരിതപ്പെടുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് സ്ത്രീകള്‍ക്കുണ്ടായിരുന്ന ഡ്രൈവിങ് നിരോധനം അദ്ദേഹം എടുത്ത് മാറ്റിയിരുന്നു.