പശുവിനെ യുവതി കല്ലെറിഞ്ഞതിന്റെ പേരിൽ സംഘർഷം; അഞ്ചുപേര്‍ക്ക് മര്‍ദ്ദനമേറ്റു

ന്യൂദല്‍ഹി: ഡൽഹിയിൽ യുവതി പശുവിനെ കല്ലെറിഞ്ഞതിന്റെ പേരിൽ സംഘർഷം .സംഘര്‍ഷമുടലെടുത്തശേഷം രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചുപേര്‍ക്ക് മര്‍ദ്ദനമേറ്റു.മാര്‍ച്ച് 31നുണ്ടായ സംഭവമാണ് സംഘര്‍ഷത്തിനു വഴിവെച്ചത്. പുലര്‍ച്ചെ ആറുമണിക്ക് ജെയ്ശങ്കറും ഭാര്യ ശര്‍മ്മിളയും സാവിത്രി കാമ്പിലെ ടോയ്‌ലറ്റിലേക്കു പോകവെ ഇവര്‍ക്കുനേരെ ഒരു പശു പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് പശുവിനെ ഓടിക്കാനായി താനൊരു കല്ലെടുത്ത് എറിയുകയാണുണ്ടായതെന്നാണ് ശര്‍മ്മിള പറഞ്ഞതെന്ന് പൊലീസ് പറയുന്നു.
സംഭവം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പശുവിന്റെ ഉടമസ്ഥര്‍ സ്ഥലത്തെത്തി ദമ്പതികളെ മര്‍ദ്ദിക്കുകയാണുണ്ടായതെന്നും പൊലീസ് പറയുന്നു.

‘അയാള്‍ എന്നെയും എന്നെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരനെയും തൂമ്പകൊണ്ട് അടിച്ചു. എന്റെ തലയ്ക്ക് നല്ല സ്റ്റിച്ചുണ്ട്. സഹോദരന്റെ കൈ പൊട്ടിയിട്ടുണ്ട്.’ ജെയ്ശങ്കര്‍ പറയുന്നു. ചിലര്‍ ഇടപെട്ട് അക്രമികളെ തടഞ്ഞതുകൊണ്ടാണ് തങ്ങള്‍ ജീവനോടെ ബാക്കിയായതെന്നും അദ്ദേഹം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top