ഈ എട്ട് ലക്ഷണങ്ങള്‍ നിങ്ങള്‍ക്കനുഭവപ്പെടാറുണ്ടോ?,സൂക്ഷിക്കുക ഇവ സ്ത്രീകളിലെ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളാണെന്ന് പഠനങ്ങള്‍

കൊച്ചി:സ്ത്രീകളില്‍ എറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗമാണ് കാന്‍സര്‍. നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില രോഗ ലക്ഷണങ്ങളെ കരുതിയാല്‍ കാന്‍സര്‍ രോഗത്തെ തിരിച്ചറിയാനും ചികിത്സ എളുപ്പത്തിലാക്കാനും സാധിക്കുന്നതാണ്.നമ്മുടെ ശരീരത്തിന് നിങ്ങള്‍ക്കിപ്പോള്‍ ഈ രോഗമാണെന്ന് ഒരിക്കലും വിളിച്ച് പറയാന്‍ സാധിക്കുകയില്ല. പക്ഷെ പല തരത്തിലുളള ലക്ഷണങ്ങളിലൂടെ രോഗത്തെക്കുറിച്ചുള്ള സൂചന നമുക്ക് ശരീരം നല്‍കുന്നു. അത്തരത്തില്‍ സംശയകരമായ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അപ്പോള്‍തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് സ്ത്രീകളില്‍ എറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗമാണ് കാന്‍സര്‍. നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില രോഗ ലക്ഷണങ്ങളെ കരുതിയാല്‍ കാന്‍സര്‍ രോഗത്തെ തിരിച്ചറിയാനും ചികിത്സ എളുപ്പത്തിലാക്കാനും സാധിക്കുന്നതാണ്.

പ്രധാനമായും സ്ത്രീകളിലുണ്ടാവുന്ന കാന്‍സര്‍ രോഗത്തിന് മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1.സ്തനത്തിലുണ്ടാവുന്ന മാറ്റങ്ങള്‍

ആദ്യം തന്നെ സ്തനത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക.സാധാരണയായി സ്തനത്തില്‍ കണ്ടുവരുന്ന വീക്കം കാന്‍സറല്ല. എന്തെങ്കിലും വിചിത്രമായി കാണുകയാണെങ്കില്‍ അപ്പോള്‍തന്നെ ഡോക്ടറെ സമീപിക്കുക.സ്തനം ചുവന്ന രീതിയിലോ അല്ലെങ്കില്‍ ചര്‍മ്മത്തില്‍ എന്തെങ്കിലും മാറ്റമോ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിച്ച് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ബ്രസ്റ്റ് ക്യാന്‍സറുണ്ടോയെന്ന് കണ്ടുപിടിക്കുന്ന ബയോപ്സി അല്ലെങ്കില്‍ മെമ്മോഗ്രാം നടത്തി നോക്കുന്നതും നല്ലതാണ്.

2. ആര്‍ത്തവ കാലത്ത് ഇടയ്ക്കിടെ ഉണ്ടാവുന്ന രക്ത സ്രാവം

നിങ്ങളുടെ ആര്‍ത്ത സമയത്ത് നില്‍ക്കാതെ രക്ത സ്രാവമുണ്ടെങ്കില്‍ ശ്രദ്ധിക്കുക.ആര്‍ത്തവ ദിനങ്ങള്‍ കടന്നുപോയിട്ടും രക്ത സ്രാവമുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും പരിശോധന ആവശ്യമാണ്. ഗര്‍ഭാശയത്തിന് അകത്ത് ഉണ്ടാവുന്ന കാന്‍സറിന്റെ പ്രധാന ലക്ഷണമാണിത്.

3.മല മൂത്ര സമയങ്ങളില്‍ ഉണ്ടാവുന്ന രക്തം

മല,മൂത്ര വിസര്‍ജ്ജ്യ സമയത്ത് രക്തസ്രാവമുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ചിലപ്പോള്‍ മൂത്ര സഞ്ചിയില്‍ ഉണ്ടാവുന്ന കാന്‍സറിന് ഈ ലക്ഷണങ്ങള്‍ കാരണമാകാം.

4.ഭക്ഷണം വിഴുങ്ങുന്നതിലുള്ള ബുദ്ധിമുട്ട്

ഭക്ഷണം കഴിക്കുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുണ്ടെങ്കില്‍ ഉടന്‍ വൈദ്യപരിശോധന നടത്തി കാന്‍സര്‍ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഛര്‍ദ്ദി അല്ലെങ്കില്‍ ശരീര ഭാരം കുറയുകയാണെങ്കില്‍ തീര്‍ച്ചയായും പരിശോധനയ്ക്ക് വിധേയയാവണം. വയറിലുണ്ടാവുന്ന അര്‍ബുദത്തിന്റ ചില ലക്ഷണങ്ങളാണിവ.

5. ശരീരത്തിനുണ്ടാകുന്ന ഭാരക്കുറവ്

ഭാരത്തിലുണ്ടാവുന്ന വ്യത്യാസം തീര്‍ച്ചയായും സ്ത്രീകളില്‍ സന്തോഷം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പെട്ടെന്ന് ഭാരം കുറയുകയാണെങ്കില്‍ ശ്രദ്ധിക്കുക. ആഗ്‌നേയ ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദത്തിന്റെ ലക്ഷണമാണിത്.

6. നെഞ്ചെരിച്ചില്‍

അമിത ഭക്ഷണവും വെളളം കുടിക്കുന്നത് കുറവാകുമ്പോഴുമാണ് സാധാരണയായി നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്.എന്നാലിത് ശ്രദ്ധിക്കണം.വയറിലോ തൊണ്ടയിലോ അല്ലങ്കില്‍ അണ്ഡാശയത്തിലോ ഉണ്ടാവുന്ന കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണിത്.

7. യോനിയിലുണ്ടാവുന്ന സ്രാവം

സെര്‍വിക്കല്‍ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് യോനിയിലുണ്ടാകുന്ന സ്രാവം. സാധാരണ നമ്മളിത് കാര്യമായി എടുക്കാറില്ല. എന്നാല്‍ ഇത്തരത്തില്‍ അസ്വാഭാവികമായി എന്തെങ്കിലും കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

8.ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റങ്ങള്‍

സാധാരണയായി നമ്മുടെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പാടുകളെയും മറ്റും അപേക്ഷിച്ച് എന്തെങ്കിലും വ്യത്യാസങ്ങള്‍ നേരിടുകയാണെങ്കില്‍ ഉടന്‍ തന്നെ വിദഗ്ദ നിര്‍ദ്ദേശങ്ങള്‍ തേടേണ്ടതാണ്. സ്‌കിന്‍ കാന്‍സറിനുള്ള ലക്ഷണമാണ് ഇത്തരത്തില്‍ തൊലിയിലുണ്ടാകുന്ന മാറ്റങ്ങളെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Top