ഹോട്ടല്‍ ഹൈസിന്തിലെ പാര്‍ട്ടിയ്ക്കുശേഷം മാനസികമായി തകര്‍ന്നു; ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ; അന്ന് രാത്രി സംഭവിച്ചത് താങ്കള്‍ക്കുമറിയാം….

കൊച്ചി: നാരദ ന്യൂസിലെ വനിതാ മാധ്യമ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം പുറംലോകമറിഞ്ഞതോടെ അതിന്റെ മാനക്കേട് മറയ്ക്കാന്‍ കള്ളപ്രചരണവുമായി നാരദ രംഗത്ത്. നാരദ ന്യൂസില്‍ മാധ്യമ പ്രവര്‍ത്തകക്കുനേരെ നടന്ന ശാരീരിക അതിക്രമത്തെ കുറിച്ച് വസ്തുനിഷ്ഠമായി അന്വേഷിച്ചു തന്നെയാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വാര്‍ത്ത നല്‍കിയത്. ഈ സംഭവത്തിനുശേഷം നാരദയിലുണ്ടായ കൂട്ട രാജിയുള്‍പ്പെടെ വ്യക്തമായി ഞങ്ങള്‍ അന്വേഷിച്ചിരുന്നു.

ഇതിനുശേഷമായിരുന്നു വാര്‍ത്ത പുറത്ത് വിട്ടത്. വാര്‍ത്ത വ്യാജമാണെന്നാണ് നാരദയുടെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലുടെ അവകാശവാദമുന്നയിക്കുന്നത്. അതിനായി എഡിറ്റോറിയല്‍ എന്നപേരില്‍ നാണം കെട്ട വാചക കസര്‍ത്തും നാരദ നടത്തി. രാഷ്ട്രീയ നേതാക്കളെയും പ്രമുഖരെയും ബ്ലൂ ബ്ലാക്‌മെയിലില്‍ കുടുക്കി പണം പിടുങ്ങുന്ന നാലാം കിട മാധ്യമ പ്രവര്‍ത്തനം നടത്തുന്ന നാരദയുടെ പേര് ഇടക്കിടെ പറയേണ്ടിവരുന്നതിലുള്ള അസ്വസ്തതമാത്രമാണ് ഞങ്ങള്‍ക്കൊള്ളൂ..
എല്ലാം അറിയാം പക്ഷെ പറയില്ല…..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ഹൈസിന്തില്‍ മെയ് 25 ന് നടന്ന ഓഫീസ് ‘കോണ്‍ഫറന്‍സിലെ’ ( ഓഫീസ് കള്ളുകുടി പാര്‍ട്ടി) സംഭവത്തെ കുറിച്ച് സ്ഥാപനത്തിലെ ‘മുതിര്‍ന്ന
ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള’ അഭിപ്രായമാണോ എല്ലാവര്‍ക്കുമുള്ളതെന്നറിയാന്‍ മാര്‍ക്കറ്റിങ് സ്റ്റാഫും എഡിറ്ററുടെ ബന്ധുവും കൂടിയായ യുവതിയെ വിളിച്ചപ്പോള്‍ തനിക്കൊന്നുമറിയില്ല അതില്‍ പങ്കെടുത്തിട്ടില്ല എന്നായിരുന്നു പ്രതികരണം. എന്നാല്‍ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ അവര്‍ ഹോട്ടലിലെ പരിപാടിയില്‍ പങ്കെടുത്തതായി തെളിഞ്ഞിരുന്നു. ഹൈസിന്തില്‍ വച്ചെടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ പരിപാടിയില്‍ ഉണ്ടായിരുന്നില്ല എന്നുപറഞ്ഞ യുവതിയുമുണ്ട്. പിന്നെ എന്തിനാണ് ഇങ്ങനെ കള്ളം പറഞ്ഞത്.

ഓഫീസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത യുവതിയെ പീഡിപ്പിക്കാന്‍ ഉള്ള ശ്രമം നടന്ന കാര്യം വളരെ വ്യക്തമായി ഇവര്‍ക്ക് അറിയാം. അത് കൊണ്ട് തന്നെയാണ് താന്‍ അവിടെ ഉണ്ടായിരുന്നില്ല എന്ന നുണ പറഞ്ഞത്. ഇക്കാര്യമിവിടെ സൂചിപ്പിച്ചത് ഓഫിസിനുളളിലെ പലര്‍ക്കും ഇക്കാര്യമറിയാം എന്നതിനുമാത്രമാണ്…

മെയില്‍ കോപ്പി ഇതാ……

വാര്‍ത്ത പുറത്ത് വിട്ടവര്‍ ഈ മെയിലിന്റെ കോപ്പി പുറത്ത് വിടട്ടെ എന്നാണ് നാരദയുടെ വെല്ലുവിളി ആ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ട് തന്നെ പറയട്ടെ ‘മുയല്‍ മാളം വിട്ടു പുറത്ത് വരാത്തതിനെ കുറിച്ച് കുറുക്കനുള്ള ആകുലത അല്ലാതെ മറ്റൊന്നുമല്ല’.പരാതിക്കാരിയായ യുവതി പൊതുസമൂഹത്തില്‍ പരാതിയുമായി വരാന്‍ താല്‍പ്പര്യപെടില്ല എന്ന സത്യം മനസിലാക്കി അതി ബുദ്ധികാണിക്കാനാണ് നാരദ ശ്രമിക്കുന്നത്. പരാതിയുമായി പൊതുഇടത്തില്‍ ഇടപെടാന്‍ ഏതൊരു യുവതിയ്ക്കും ഉണ്ടാകുന്ന പ്രതിസന്ധികള്‍ ഇവര്‍ക്കുണ്ടാകുമെന്ന് അവര്‍ക്കറിയാം…അത് കൊണ്ടാണ് ആദ്യം തന്നെ തന്റെ സ്ഥാപന മേധാവിയ്ക്ക് പരാതി അയച്ചത്….narda-3

പരാതിയിലെ പല പരാമര്‍ശിത വാചകങ്ങളും മറച്ച് മെയില്‍ കോപ്പി പുറത്ത് വിടുകയാണ്. ഈ പരാതിയില്‍
പറയുന്ന പല പേരുകളും ഇതില്‍ വലിച്ചിഴക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.  മറ്റു ചില സ്റ്റാഫുകളുടെ
സ്വകാര്യത പൊതുസമൂഹത്തിനിടയില്‍ ചര്‍ച്ചചെയ്യാന്‍ താല്‍പ്പര്യപെടാത്തത് കൊണ്ടാണ് മെയിലില്‍ മറച്ചുവെയക്കലുകള്‍ വേണ്ടിവരുന്നത്.
മെയില്‍ കോപ്പി വ്യാജമാണെന്ന് അവകാശപ്പെട്ടേക്കാം…നാരദ ഈ വിഷയത്തില്‍ പരാതിയുമായി പോകുന്ന സാഹര്യത്തില്‍ രണ്ട് മെയില്‍ ഐഡികളും സൈബര്‍ പോലീസ് പരിശോധിക്കട്ടെ…

എപ്പോഴാണ് പരാതി അയക്കുന്നത്…

പീഡനശ്രമത്തിനു ശേഷം സംഭവം പുറത്ത് വരാതിരിക്കാന്‍ യുവതിയെ പിരിച്ചു വിടാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ അടുത്ത ദിവസം നടക്കുന്നതിനിടയിലാണ് മാത്യുസാമുവലിന്റെ ഒഫീഷ്യല്‍ മെയില്‍ ഐഡിയില്‍ മെയ് 29 ന് വൈകീട്ട് 6.08 PM ന് ([email protected] )പരാതി അയക്കുന്നത്. ഉയര്‍ന്ന കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് തനിക്ക് മാനസിക സമ്മര്‍ദ്ദം നേരിടുന്നതെന്ന് പരാതിയില്‍ വ്യക്തമായി ചൂണ്ടികാണിക്കുന്നുണ്ട്. പരാതി ലഭിച്ചിട്ടും പരാതി അവഗണിക്കാനും പരാതിക്കാരിയെ കുറ്റപ്പെടുത്താനുമാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. ഒടുവില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് സ്ഥാപനം വിടേണ്ടിവന്നു.

എഡിറ്ററുടെ മെയിലില്‍ മേയ് 29 നു യുവതി ‘For your consideration’ എന്ന സബ്ജകറ്റില്‍ താന്‍ നേരിട്ട പീഡനത്തെ കുറിച്ചും, തുടര്‍ന്നുണ്ടായ മാനസിക പ്രയാസങ്ങളെ കുറിച്ചും വിശദമായി പറഞ്ഞിട്ടുണ്ട്. പരാതി അറിയിച്ചിട്ടും മറുപടിയോ അനുകൂല നടപടിയോ ഇല്ലാതായതോടെ പരാതിക്കാരി അവധിയില്‍ പ്രവേശിച്ചു. അവധിക്കുശേഷം വീണ്ടും ജോലിയില്‍ പ്രവേശിച്ചെങ്കിലും വീണ്ടും ജോലിക്കെത്തിയപ്പോഴും ഇത്തരം മാനസിക പീഡനം തുടര്‍ന്നപ്പോള്‍ ജൂലൈ മാസത്തില്‍ ഒരു മെയില്‍കൂടി സ്ഥാപന മേധാവിക്ക് അയച്ചിട്ടുണ്ട്. അതിനോട് പ്രതികരിക്കാനും മാത്യുസാമുവല്‍ തയ്യാറായില്ല.

‘കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങള്‍ ആയി ഞാന്‍ ശക്തമായ മാനസിക സമ്മര്‍ദത്തിലൂടെ ആണ് കടന്നു പോകുന്നത്, ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന ഓഫീസ് ഗെറ്റ്ടുഗെദറിനു ശേഷമാണ് ഇങ്ങനെ ഉണ്ടായത്.
ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്ക് ശേഷം ഉണ്ടായ ‘Traumatic experience’ കാരണം ഞാന്‍ വല്ലാത്ത ഷോക്കിലാണ്. താങ്കള്‍ക്കും അതേ കുറിച്ച് അറിയാം എന്ന് കരുതുന്നു. ഞാന്‍ അതിനെ കുറിച്ച് മറ്റാരോടും പറയാത്തത് എനിക്ക് കൂടുതല്‍ പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടാന്‍ താല്‍പര്യം ഇല്ലാത്തത് കൊണ്ടാണ്’
ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നഭ്യര്‍ത്ഥിച്ച് കൊണ്ടാണ് മെയില്‍ അവസാനിപ്പിച്ചിരിക്കുന്നത്…

സ്ഥാപനത്തിലെ മേധാവിക്കും ഏറാന്‍ മൂളികളായ സ്റ്റാഫിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഈ പരാതിയില്‍ ഉള്ളതെങ്കിലും ഒരു ചെറുവരിലനക്കാന്‍ പോലും നാരദ തയ്യാറായിട്ടില്ല.  ഇമെയില്‍ കോപ്പി പുറത്ത് വിട്ടതോടെ അടുത്ത പ്രഖ്യാപനം ഇത് വ്യാജമാണെന്നതായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം ….അത് കൊണ്ട് തന്നെ ഒന്നുകൂടി ഉറപ്പിച്ച് പറയട്ടെ ഇത് സംബന്ധിച്ച എല്ലാ നിയമ നടപടികളും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്…

നാരദയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ പീഡനശ്രമം; മാത്യുസാമുവലിന് നല്‍കിയ പരാതി മുക്കി; ഭീഷണിപ്പെടുത്തി രാജിവപ്പിച്ചു

നാരദ നടത്തിയ ബ്ലാക്‌മെയില്‍ വാര്‍ത്തയില്‍ ഞങ്ങള്‍ ഉറച്ച് നില്‍ക്കുന്നു. ഇംപെകസ് കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ സത്രീകളെ ഇറക്കി നടത്തിയ നാലാംകിട ബ്ലാക്‌മെയില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ തെളിവുകള്‍ പുറം ലോകം അറിയട്ടെ….narada-3

 

Top