നോട്ടുമാറാന്‍ ക്യൂനിന്ന യുവതിയുടെ 1.87 ലക്ഷം അടിച്ചുമാറ്റി; പുര കത്തുമ്പോള്‍ വാഴവെട്ടുന്ന പോക്കറ്റടിക്കാര്‍

ഹരിയാന: കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് പണം മാറിയെടുക്കുന്നതിനായുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. ഇതിനിടയില്‍ കള്ളന്‍മാരും പോക്കറ്റടിക്കാരും വിലസുകയാണ്.

പക്ഷേ പണം പിന്‍വലിക്കുന്നതിനായി എടിഎമ്മിന് മുന്നില്‍ ഇത്തരക്കാരും ക്യൂ നില്‍ക്കേണ്ടി വരും. അസാധുവാക്കിയ കറന്‍സികള്‍ ബാങ്കില്‍ നിക്ഷേപിക്കാനായി ബാങ്കിലെത്തിയ യുവതിക്ക് മുഴുവന്‍ പണവും നഷ്ടപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹരിയാനയിലെ ഗുരുഗ്രാം ബാങ്കിനു മുന്നില്‍ വരിനിന്ന യുവതിക്ക് നഷ്ടമായത് 1.87 ലക്ഷം രൂപയാണ്. തന്റെ ഊഴം കാത്ത് ക്ഷമയോടെ ക്യൂവില്‍ നില്‍ക്കുകയായിരുന്ന നിര്‍മലാ ദേവിയുടെ പണമാണ് അജ്ഞാതന്‍ അടിച്ചു മാറ്റിയത്. പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും ആരും ഇതിനെതിരെ പ്രതികരിച്ചില്ല.

വന്‍ ജനക്കൂട്ടമുണ്ടായിരുന്നുവെങ്കിലും ക്യൂവില്‍ നിന്നു മാറിയാല്‍ ഊഴം നഷ്ടപ്പെടുമെന്നു കരുതിയാവാം ആരും പ്രതികരിക്കാത്തതെന്ന് സ്ഥലത്തെത്തിയ പോലീസ് പറഞ്ഞു. കൂടെയുള്ളവരിലൊരാള്‍ക്ക് ആപത്തു സംഭവിച്ചാല്‍ പോലും നില്‍ക്കുന്ന വരിയില്‍ നിന്ന് ആരും മാറാന്‍ തയ്യാറാവില്ല. പണം മാറിയെടുക്കുന്നതിനും നിക്ഷേപിക്കുന്നതിനുമായി ജനങ്ങള്‍ ബാങ്കിനു മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്‍ക്കുന്നത് പതിവു

Top