കഴുത്തില്‍ 3 വരയുള്ള സ്ത്രീയാണോ? സ്ത്രീകളുടെ ഭാഗ്യ ലക്ഷണങ്ങള്‍ എല്ലാം…

സാമുദിക ശാസ്ത്രം പ്രകാരം സ്ത്രീകളേയും പുരുഷന്മാരേയും ശരീരത്തിലെ ലക്ഷണങ്ങള്‍ വച്ചാണ് വിലയിരുത്തുന്നത്. ഓരോ ഭാഗത്തേയും പ്രത്യേകതകള്‍ കണക്കിലെടുത്താണ് വിശദീകരണം നല്‍കുന്നതും. ലക്ഷണശാസ്ത്രത്തില്‍ തന്നെ മുഖശാസ്ത്രവും ശരീര ശാസ്ത്രവുമെല്ലാം വരും. സ്ത്രീകളുടെ ലക്ഷണത്തില്‍ സാമുദ്രിക ശാസ്ത്രപ്രകാരം വീതി കൂടിയ പുരികങ്ങള്‍ ഭാഗ്യലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. ഇതുപോലെയാണ് വലിയ കണ്ണുകളും. വലിയ കണ്ണുകളും ഭാഗ്യലക്ഷണമാണ്. ഐശ്വര്യമുള്ള സ്ത്രീ എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്ന്. കഴുത്തില്‍ മൂന്നു വരകളോടു കൂടിയ സ്ത്രീകള്‍ ഭാഗ്യവതികളും ഐശ്വര്യവതികളുമാകുമെന്നും സ്ത്രീ സാമുദ്രിക ശാസ്ത്രം വിവരിയ്ക്കുന്നു. നിരയൊത്ത പല്ലുകളുള്ള സ്ത്രീകളെങ്കില്‍ വഴക്കിടുന്ന പ്രകൃതക്കാരിയാകും. അതേ സമയം കുറ്റിപ്പല്ലുള്ള സ്ത്രീകളെങ്കില്‍ കുട്ടികളുണ്ടാകാന്‍ ഇടയില്ലാ്ത്തവരുമായി സാമുദ്രിക ശാസ്ത്രം പറയുന്നു. സ്ത്രീകളുടെ കാല്‍വിരലുകള്‍ നീളം കുറഞ്ഞതാണെങ്കില്‍ ഭര്‍ത്താവ് ദരിദ്രനാകുമെന്നാണ് അര്‍ത്ഥം. പതിഞ്ഞ കാലടികളോടെ നടക്കുന്ന സ്ത്രീയെങ്കില്‍, അതായത് വളരെ മൃദുവായ, ഒച്ചയുണ്ടാക്കാത്ത നടപ്പാണെങ്കില്‍ ഇത്തരം സ്ത്രീകള്‍ക്കും ദാരിദ്ര്യദുഖമുണ്ടാകുമെന്ന് സാമുദ്രിക ശാസ്ത്രം പറയുന്നു. നെറ്റിയില്‍ അധികം രോമമുള്ള സ്ത്രീകള്‍ അഹങ്കാരികളാകുമെന്നാണ് ലക്ഷണശാസ്ത്രം വിവരിയ്ക്കുന്നത്. ഇതുപോലെ നെറ്റിയില്‍ ചുഴിയുള്ള സ്ത്രീകളെങ്കില്‍ പരപുരുഷന്മാരെ കാമിക്കുന്നവരാണെന്നും സാമുദ്രികശാസ്ത്രം പറയുന്നു. കാലില്‍ രോമമുള്ള സ്ത്രീകളാണെങ്കില്‍ ഭര്‍ത്താവില്‍ നിന്നും ഭാഗ്യം സിദ്ധിയ്ക്കുന്നവരാണെന്നും സാമുദ്രികശാസ്ത്രം വിവരിയ്ക്കുന്നു. പൂച്ചക്കണ്ണുള്ള സ്ത്രീകള്‍ കാമകലയില്‍ മിടുക്കരും താല്‍പര്യമുള്ളവരുമാകുമെന്നും സാമുദ്രികശാസ്ത്രം വിവരിയ്ക്കുന്നു.

Top