
ന്യൂഡൽഹി: ഹിന്ദു യുവതികൾ കാലിൽ സ്വർണപാദസ്വരം അണിയുന്നത് ഹൈന്ദവ വിരുദ്ധമെന്ന ചർച്ചകൾ പൊടിപൊടിക്കുന്നു. സ്ത്രീകൾ കാലിൽ പലതരം പാദസ്സരങ്ങൾ അണിയാറുണ്ട്. വെള്ളിയിലും മറ്റു പല ലോഹങ്ങളിലുമുള്ള പാദസ്സരങ്ങൾ വിപണിയിൽ ലഭ്യവുമാണ്. ഏത് പ്രായത്തിലുള്ളവർക്കാണെങ്കിലും സ്വർണ്ണ പാദസ്സരത്തിനോട് സ്ത്രീകൾക്ക് പൊതുവെ താൽപര്യം കൂടുതലാണ്.
എന്നാൽ സ്വർണ്ണം കാലിൽ അണിയാൻ പാടില്ലായെന്ന് നമ്മുടെ മുത്തശ്ശിമാർ പറയാറുണ്ടായിരുന്നു.
സ്വർണ്ണം ലക്ഷ്മിയാണ്. ഐശ്വര്യദേവതയായ ലക്ഷ്മിയെ കാലിൽ ചാർത്തുക എന്നതിനർത്ഥം ലക്ഷ്മി ദേവിയെ നിന്ദിക്കുക എന്നാണ്. ലക്ഷ്മി വന്ദനീയയാണ്, പൂജനീയയാണ്.അത് കഴുത്തിൽ ചാർത്താം കാലിൽ അണിയരുത്. ആചാര്യന്മാരും ഹിന്ദുമത ആചാരാഷ്ടാനങ്ങളും ഇതാണ് അനുശാസിക്കുന്നത്. പണ്ടൊക്കെ എത്ര വലിയ ധനികനായാലും കാലിൽ സ്വർണ്ണം അണിയില്ലായിരുന്നു. ഈശ്വര വിശ്വാസി ഒരിക്കലും കാലിൽ സ്വർണ്ണമണിയില്ല . അത് അനാചാരമാണ്.