
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കൊപ്പം തുല്യ പദവി നല്‍കാനൊരുങ്ങി ഇന്ത്യന്‍ ആര്‍മി. സ്ത്രീകളെ യുദ്ധ മുന്നണിയില്‍ നിര്‍ത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായി കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് .യുദ്ധമുന്നണികള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും സ്ത്രീകളെ നിയോഗിക്കുമെന്നു കരസേനാ മേധാവി പറഞ്ഞു. ഇന്ത്യയില്‍ അപൂര്‍വമായാണ് സ്ത്രീകളെ കരസേനയുടെ മുന്‍നിരയിലേയ്ക്ക് കൊണ്ടുവരുന്നത് . പുതിയ പദ്ധതികളുമായി ചരിത്ര നീക്കത്തിനൊരുങ്ങുകയാണ് കരസേന. മെഡിക്കല്‍, നിയമം, വിദ്യാഭ്യാസം, സിഗ്നല്‍, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലാണുനിലവില് കരസേന സ്ത്രീകള്‍ക്കു പ്രവേശനം കൊടുക്കുന്നത്. യുദ്ധമുഖത്തും സൈനിക നീക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും പുരുഷന്മാര് മാത്ര൦ മതി എന്ന പതിവില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യ .
“തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളെ ആദ്യം സൈനിക പൊലീസ് ആയിട്ടാകും കൊണ്ടുവരിക.മിലിട്ടറി പോലീസ് ജവാന്മാരായി ആദ്യം സ്ത്രീകളെ നിയമിച്ച് തുടങ്ങും. പിന്നീട് പുരുഷന്മാര്ക്ക് മാത്രം അനുവദിച്ചിട്ടുള്ള എല്ലാ പദവികളിലേക്കും സ്ത്രീകളെയും ഉള്‍പ്പെടുത്തുമെന്ന് കരസേന മേധാവി പറഞ്ഞു.നിലവില്‍ മെഡിക്കല്‍, ലീഗല്‍, വിദ്യാഭ്യാസം, സിഗ്നല്‍, എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് അനുവാദമുള്ള മേഖലകള്‍. ചില പ്രശ്നങ്ങള്‍ കണ്ടാണ് സ്ത്രീകളെ മറ്റു മേഖലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. സര്‍ക്കാരുമായി ചേര്‍ന്ന് ആര്‍മിയുടെ വിവിധ മേഖലകളിലേക്ക് നിയമനം ഉടന്‍ നടക്കുമെന്നും കരസേന മേധാവി പറഞ്ഞു.