ടോംസ് കോളേജിനെ പീഡനവീരന് കൂട്ട് നിന്ന് വനിതാ കമ്മീഷന്‍; കോളേജ് ഉടമ രാത്രി ഹോസ്റ്റല്‍ റൂമിലെത്തുമ്പോള്‍ പെണ്‍കുട്ടികള്‍ ഷാള്‍ ധരിക്കാന്‍ പാടില്ല. നിലത്തിരിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ശരീരത്തില്‍ കാല്‍ കയറ്റി വെയ്ക്കും

കോട്ടയം: ഗുരുതരമായ ആരോപണങ്ങളുയര്‍ന്ന മറ്റക്കര ടോംസ് കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ മാനസിക പീഡനം തുടര്‍ക്കഥയായിട്ടും വനിതാ കമ്മീഷന്‍ പീഡന വീരനൊപ്പം. 2011 ല്‍ തന്നെ വിദ്യാര്‍ത്ഥിനികള്‍ വനിതാ കമ്മീഷനെ പരാതിയുമായി സമീപിച്ചെങ്കിലും പരാതി അട്ടിമറിയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തിനു ശേഷം സ്വശ്രയ കേളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ പ്രക്ഷോഭങ്ങളാണ് ടോംസ് കോളേജിലെ പീഡനങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കിയത്. ഇതിനു പിന്നാലെ വനിതാ കമ്മീഷന് വിദ്യാര്‍ത്ഥിനികള്‍ വീണ്ടും പരാതി നല്‍കിയെങ്കിലു അട്ടിമറിയ്ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് വദ്യാര്‍ത്ഥികള്‍ പരാതി പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി മൂന്ന് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു വനിതാകമ്മീഷന്‍ അംഗത്തിന്റെ പ്രഖ്യാപനം. സിറ്റിങ് നടന്ന് 18 ദിവസം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ തയാറായിട്ടില്ല.
ഇനി 2011 ല്‍ സമാനമായ രീതിയില്‍ കോളജിനെതിരെ പരാതികളുയര്‍ന്ന ഘട്ടത്തില്‍ വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ഡി ശ്രീദേവി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇങ്ങനെ

കോളജ് ഉടമ രാത്രി വൈകി ഹോസ്റ്റല്‍ റൂമിലെത്തുമ്പോള്‍ പെണ്‍കുട്ടികള്‍ ഷാള്‍ ധരിക്കാന്‍ പാടില്ല. നിലത്തിരിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ശരീരത്തില്‍ ഇയാള്‍ കാല്‍ കയറ്റി വെയ്ക്കും. അസമയങ്ങളില്‍ പലപ്പോഴും വിദ്യാര്‍ത്ഥികളെ കാറില്‍ കയറ്റി പുറത്തു കൊണ്ടു പോകും. പീഡനങ്ങള്‍ സഹിക്കാനാവാതെ നൂറിലധികം പേര്‍ പഠനം നിര്‍ത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ല തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയത്.

ഇത്രയും ഗൗരവമേറിയ പരാതികള്‍ പൊലീസിനോ സര്‍ക്കാരിനോ കൈമാറാന്‍ തയാറാകാതെ പരിഹരിക്കാന്‍ ടോംസിന് മൂന്ന് മാസം സമയമനുവദിച്ച് വിഷയം അവസാനിപ്പിക്കുകയാണ് അന്ന് ചെയ്തിരുന്നത്. ഇത്തവണയും പരിശോധനയും മൊഴിരേഖപ്പെടുത്തലുമൊക്കെ മുറ പോലെ നടെന്നങ്കിലും കമ്മീഷനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഒരു നടപടിയും ഇനിയുമുണ്ടായിട്ടില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.

ചിത്രം കടപ്പാട് …ഏഷ്യാനെറ്റ്

Top