ഇന്ന് മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാദിനം. സംസ്ഥാനത്ത് വനിതാ ദിനത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളുടെ ഭരണവും ചുമതലയും ഇന്ന് പൂര്‍ണമായും വനിത പൊലീസുകാര്‍ക്ക് ആയിരിക്കും. പരമാവധി പൊലീസ് സ്റ്റേഷനുകളില്‍ എസ്.ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല വഹിക്കണമെന്ന് ലോകനാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിതാ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കണം. ഒന്നിലധികം വനിതാ എസ്.ഐമാരുള്ളിടത്തു നിന്ന് അധികമുള്ളവരെ സമീപ സ്റ്റേഷനുകളില്‍ നിയോഗിക്കും. വനിതാദിനാചരണവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളും സ്ഥാപനങ്ങളും നടത്തുന്ന പരിപാടിയില്‍ സഹകരിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.
Tags: womens day