ക്രൈം ഡെസ്‌ക്
ദില്ലി: ഒരു വനിതാ ദിനത്തിന്റെ മുറിവുണങ്ങും മുൻപ് ദില്ലിയിൽ നിന്നും മറ്റൊരു ക്രൂരതയുടെ കരളലിയിപ്പിക്കുന്ന കഥ വീണ്ടും. പതിനഞ്ചുകാരിയായ പെൺകുട്ടിയാണ് വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ക്രൂരമായ പീഡനങ്ങൾക്കും തുടർന്നു തീപൊള്ളലേൽക്കുകയും ചെയ്തത്.
നോയ്ഡയിലെ ഗൗതം ബുദ്ധ നഗർ ഗ്രാമത്തിലാണ് സംഭവം. 95ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ സഫ്ദാർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ യുവാവ് മാനഭംഗപ്പെടുത്തിയ ശേഷം തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ മാതാപിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഇയാൾ മുൻപും പെൺകുട്ടിയെ ശല്യം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.