വിദേശികളുടെ ശമ്പളത്തിന് നികുതിയില്ല: മലയാളികൾക്കു ഇനി സന്തോഷ വാർത്ത

സ്വന്തം ലേഖകൻ

റിയാദ്: മാസങ്ങൾ നീണ്ടു നിന്ന ആശങ്കകൾക്കും വിവാദങ്ങൾക്കും ഒടുവിൽ സർക്കാർ നയം വ്യക്തമാക്കിയതോടെ മലയാളികൾ അടക്കമുള്ള വിദേശ തൊഴിലാളികളുടെആശങ്ക നീങ്ങി. സൗദിയിൽ ജോലിചെയ്യുന്ന വിദേശികളുടെ ശമ്പളത്തിന് നികുതി ഏർപ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയതോടെയാണ് ഇതു സംബന്ധിച്ചുള്ള ആശ്ങ്കകൾ അവസാനിച്ചത്.. പത്തു ശതമാനം നികുതി ചുമത്തുമെന്നാണ് വാർത്ത പ്രചരിച്ചിരുന്നത്. മൂവായിരം റിയാലിൽ കൂടുതൽ ശമ്പളമുളള വിദേശികളിൽ നിന്നും പത്ത് ശതമാനം നികുതി ഈടാക്കാൻ സൗദി സർക്കാർ വിവിധ വകുപ്പുകളുമായി ചേർന്ന് പദ്ധതി ആവിഷ്‌കരിക്കുന്നതായാണ് പ്രചരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതാനും മാസങ്ങൾക്കകം പദ്ധതി നടപ്പാക്കുമെന്നും സാമുഹ മാധ്യമങ്ങൾ വഴിയാണ് പ്രചരണം നടക്കുന്നത്. എന്നാൽ ഇത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് സൗദി തൊഴിൽ സാമുഹ്യ ക്ഷേമ മന്ത്രാലയം വ്യവക്തമാക്കി. ഇത് സംബന്ധിച്ച് യാതൊരു ഉത്തരവും ഏതെങ്കിലും വകുപ്പുകൾ പുറപ്പെടുവിച്ചിട്ടില്ല.

ശൂറാ കൗൺസിൽ ചില അംഗങ്ങളും ചില സാമ്പത്തിക വിദഗ്ദരും വിദേശികളുടെ ശമ്പളത്തിന്മേൽ നിശ്ചിത ശതമാനം സർചാർജ് ഈടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനലത്തിലാകാം വ്യാജ പ്രചാരണം നടക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്നു നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Top