പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീ മരിച്ചയുടനെ വയറു പിളര്‍ന്ന് കുട്ടികളെ പുറത്തെടുത്തു; ലോകം നടുങ്ങിയ കാഴ്ച്ച

മരിച്ച പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയുടെ വയറു പിളര്‍ന്ന് കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന ചിത്രം ലോകത്തെ ഞെട്ടിച്ചു. ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലാണ് ഈ നടുക്കുന്ന കാഴ്ച്ച. പൂര്‍ണഗര്‍ഭിണിയായ സ്ത്രീ മരിക്കുകയും അവരുടെ വയറ്റില്‍ നിന്നും ആശുപത്രി അധികൃതര്‍ ഇരട്ടക്കുഞ്ഞുങ്ങളെ പുറത്തെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സ്ത്രീയുടെ ബന്ധുവായ മറ്റൊരു സ്ത്രീ ആശുപത്രിക്ക് മുന്നില്‍ വച്ച് തന്നെ വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു. കുട്ടികളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ആവേശത്തില്‍ റേസര്‍ ബ്ലേഡുപയോഗിച്ചായിരുന്നു ഈ ഓപ്പറേഷന്‍. ഇതില്‍ ഒരു കുട്ടി വയറ്റില്‍ വച്ച് തന്നെ മരിച്ചിരുന്നു. അടുത്ത കുട്ടി പുറത്തെടുക്കുമ്പോള്‍ ജീവനുള്ളതായിരുന്നവെങ്കിലും അധികം വൈകാതെ മരിക്കുകയും ചെയ്തു. ഈ വയറുകീറലിന്റെ ഞെട്ടിപ്പിക്കുന്ന ഫൂട്ടേജുകള്‍ പ്രചരിക്കുന്നുണ്ട്. ആശുപത്രിക്ക് മുന്നിലുള്ള തുറന്ന സ്ഥലത്താണീ വയറുകീറല്‍ നടന്നിരിക്കുന്നത്. ഈ കാഴ്ച കണ്ട് സമീപവാസികള്‍ ഞെട്ടിത്തരിക്കുകയും ചെയ്തു.

കാമറൂണിലെ ഡൗല നഗരത്തിലെ ലാക്യുന്റിനി ഹോസ്പിറ്റലിന് മുന്നിലാണീ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്.മോനിക്യൂ കൗമാറ്റെകെ എന്ന 31 കാരി രോഗബാധിതയായി ഹോസ്പിറ്റലിലെത്തുമ്പോള്‍ പൂര്‍ണഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് അവര്‍ മരിച്ചതിനെ തുടര്‍ന്നാണീ വയറു കീറല്‍ നടന്നിരിക്കുന്നത്. സ്ത്രീ ഇവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്നും അതിനാല്‍ ഇവരുടെ വയറ്റിലുള്ള കുട്ടികളെ പ ുറത്തെടുക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു മിഡ് വൈഫ് പറഞ്ഞിരുന്നതെന്നും തുടര്‍ന്ന് ജനറല്‍ ഹോസ്പിറ്റലിലെ മെറ്റേര്‍ണിറ്റി വാര്‍ഡിലെ സ്റ്റാഫ് കുട്ടികളെ പുറത്തെടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീ മരിച്ചിട്ടും വയറ്റിലുള്ള കുട്ടികള്‍ ജീവിച്ചിരുന്നുവെന്നാണ് സ്ത്രീയുടെ അമ്മയായ മാരി സെന്‍ വെളിപ്പെടുത്തിയത്. കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ തുടര്‍ന്ന് തങ്ങള്‍ മെറ്റേര്‍ണിറ്റി വാര്‍ഡില്‍ പോയി അഭ്യര്‍ത്ഥിച്ചിട്ടും അവരതിന് തയ്യാറായില്ലെന്നും അമ്മ പരാതിപ്പെടുന്നു.തുടര്‍ന്നാണ് മോനിക്യൂ കൗമാറ്റെകെയുടെ പാര്‍ട്ട്ണറിന്റെ ബന്ധുവായ സ്ത്രീ റേസര്‍ ബ്ലേഡ് ഉപയോഗിച്ച് വയറ് കീറി കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ഇതു സംബന്ധിച്ച വീഡിയോ പിന്നീട് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഓപ്പറേഷന്‍ നടത്തിയ സ്ത്രീയെയും ഹോസ്പിറ്റലിലെ നിരവധി ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്.സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.സംഭവത്തെ അപലപിച്ച് കൊണ്ട് കാമറൂണിലെ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് അയാഹ് പോള്‍ അബിന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ആശുപത്രി അധികൃതര്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ അവിടുത്തെ ജീവനക്കാരെ അറസ്റ്റ് ചെയ്തതിനെ അദ്ദേഹം ചോദ്യം ചെയ്യുകയുമുണ്ടായിട്ടുണ്ട്

Top