ന്യൂഡൽഹി: വേൾഡ് അത്ലറ്റിക്സിൻറെ ഈ വർഷത്തെ വിമൺ ഓഫ് ദി ഇയർ പുരസ്കാരം അഞ്ജു ബോബി ജോർജിന്. ലോങ് ജംപിലേക്ക് കൂടുതൽ വനിതകളെ കടന്നുവരാൻ പ്രേരിപ്പിച്ചതിനും ലിംഗ സമത്വ വാദങ്ങളും പരിഗണിച്ചാണ് അഞ്ജുവിന് പുരസ്കാരം. ഒളിമ്പിക്സ് ചാമ്പ്യൻ ജമൈക്കയുടെ എലീനേ തോംസൺ, നോർവേയുടെ കാൾസ്റ്റൺ വാർഹോം എന്നിവരും ലോക അത്ലറ്റ് ഓഫ് ദ ഇയർ പുരസ്കാരത്തിനും അർഹരായി.
അഞ്ജുവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ‘ഇന്ത്യയിൽനിന്നുള്ള മുൻ അന്താരാഷ്ട്ര ലോങ് ജംപ് താരം ഇപ്പോഴും കായിക രംഗത്ത് സജീവമായി ഇടപെടുന്നു. 2016ൽ അവർ പെൺകുട്ടികൾക്കായി ഒരു പരിശീലന അക്കാദമി തുറന്നു. അതിലൂടെ ലോക അണ്ടർ 20 മെഡൽ ജേതാക്കളെ സൃഷ്ടിക്കാൻ കഴിഞ്ഞു’ -വേൾഡ് അത്റ്റലിക്സിൻറെ പ്രസ്താവനയിൽ പറയുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: anju boby george