തുർക്കി: 1.78 ബില്യൺ ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ച് ലോകബാങ്ക്. ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസാണ് ഇക്കാര്യം അറിയിച്ചത്.
സിറിയയിലും 20,000-ത്തിലധികം പേരുടെ ജീവൻ അപഹരിച്ച ഭൂകമ്പത്തെ തുടർന്നുള്ള ദുരിതാശ്വാസ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ധനസഹായം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 20,000 കടന്നു. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്താൻ ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ ഇന്ത്യൻ സംഘം എത്തിയിട്ടുണ്ട്.
തെരച്ചിൽ-രക്ഷാപ്രവർത്തന ടീം, ഡോക്ടർമാർ, നായകൾ, അഗ്നിശമന സേനാംഗങ്ങൾ എന്നിവരാണ് സംഘത്തിലുള്ളത്. മരണ നിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.