ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് തുരുത്തിക്കാട് മാര്‍ത്തോമ്മാ ഇടവക വികസന സംഘത്തിന്റെയും ഇടവകയിലെ സുവിശേഷ സേവികാ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ തിരുവല്ല ബിലിവേഴസ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ സഹകരണത്തോടെ വനിതകള്‍ക്കായുള്ള ബോധവല്ക്കരണ ക്‌ളാസ് നടന്നു.ഇടവക വികാരി റവ ജേക്കബ് പോള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു, ബിലിവേഴസ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ നവജാത ശിശുപരിചരണ വിഭാഗം മേധാവി ഡോ:സുമിത അരുണ്‍ ക്‌ളാസ് നയിച്ചു.ഇടവക സെക്രട്ടറി ശ്രീമതി ആനിയമ്മ ജയിംസ്, വികസന സംഘം സെക്രട്ടറി ശ്രീ ബിജു നൈനാന്‍ മരുതുക്കുന്നേല്‍,സേവികാസംഘം സെക്രട്ടറി ശ്രീമതി മറിയാമ്മ ജേക്കബ് എന്നിവരും ബിലിവേഴസ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ നവജാത ശിശു പരിചരണ വിഭാഗത്തിലെയും കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെയും ഡോക്ടര്‍മാര്‍ അടക്കമുള്ള മെഡിക്കല്‍ സംഘവും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.