അടുത്ത 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം ആഫ്രിക്ക ആയിരിക്കും

വാഷിംഗ്ടണ്‍ ഡി‌സി: അടുത്ത നാല്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്ത് ഏറ്റവും അധികം ക്രൈസ്തവരുള്ള ആദ്യ പത്ത് രാജ്യങ്ങളില്‍ 6 രാജ്യങ്ങളും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നായിരിക്കുമെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പുതിയ സര്‍വ്വേ ഫലം. 2015-ല്‍ മൂന്ന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ മാത്രം ഉണ്ടായിരുന്നിടത്താണ് അടുത്ത 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ 6 രാഷ്ട്രങ്ങള്‍ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായി ഉയരാന്‍ പോകുന്നത്. ഇപ്പോള്‍ തന്നെ ഭൂഖണ്ഡങ്ങളില്‍ ആഫ്രിക്കയിലാണ് ഏറ്റവും അധികം ക്രിസ്ത്യാനികളുള്ളത്. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങള്‍ക്ക് പുറത്ത് ജീവിക്കുന്ന ക്രിസ്ത്യന്‍ ജനതയുടെ ക്രമപരമായ വര്‍ദ്ധനവിനനുസരിച്ചാണ് ഈ വ്യതിയാനം.

2060-നോട് കൂടെ നൈജീരിയയിലെ മാത്രം ക്രിസ്ത്യന്‍ ജനസംഖ്യ ഇരട്ടിയാകുമെന്നാണ് പഠനഫലം സൂചിപ്പിക്കുന്നത്. നിലവില്‍ ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ളത് നൈജീരിയയിലാണ്. റഷ്യ, ജര്‍മ്മനി, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പകരം ടാന്‍സാനിയ, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങള്‍ ക്രൈസ്തവ ഭൂരിപക്ഷ പട്ടികയില്‍ ഇടം നേടുമെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. ഈ ആറ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ മാത്രം ക്രിസ്ത്യന്‍ ജനസംഖ്യ ആഗോള ക്രൈസ്തവ ജനതയുടെ നാലിലൊന്ന്‍ വരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഗോള പൊതു ജനസംഖ്യാവര്‍ദ്ധനവിന് ആനുപാതികമായിട്ടാണ് ആഫ്രിക്കയിലെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ വര്‍ദ്ധനവും. 2050-ഓടെ ആഗോള ജനസംഖ്യയില്‍ 220 കോടിയുടെ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ പകുതിയിലധികവും ആഫ്രിക്കയിലാണ്. എന്നാല്‍ യൂറോപ്പില്‍ ബ്രിട്ടനിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഒരു സര്‍വ്വേ അനുസരിച്ച് ഇംഗ്ലീഷ് സഭാംഗങ്ങള്‍ വെറും 14% ശതമാനം മാത്രമാണുള്ളത്. 2002-ല്‍ 31 ശതമാനം മാത്രമുണ്ടായിരുന്ന സ്കോട്ടിഷ് സഭാംഗങ്ങളുടെ എണ്ണം 18 ശതമാനമായി കുറഞ്ഞു. 2015-ല്‍ നൈജീരിയ, ഈജിപ്ത്, അള്‍ജീരിയ എന്നീ രാഷ്ട്രങ്ങളിലായിരുന്നു ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുണ്ടായിരുന്നത്. എന്നാല്‍ 2060-നോടുകൂടെ ഇത് രണ്ട് രാഷ്ട്രമായി (നൈജീരിയ & ഈജിപ്ത്) ചുരുങ്ങുമെന്നും പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വ്വേയില്‍ പറയുന്നു.

Top