മോസ്കോ: ഫുട്ബോൾ ലോകകപ്പിൽ റഷ്യയുടെ കുതിപ്പ്.അഞ്ച് ഗോളുമായി റഷ്യ സൗദിക്ക് എതിരെ മുന്നേറ്റം നടത്തി .അതെ ഇന്ന് റഷ്യ തന്നെ. ലോകകപ്പുകളുടെ ഉദ്ഘാടന മൽസരങ്ങളിൽ ഒരു ആതിഥേയ ടീമും ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. ആ ചരിത്രം ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിൽ സൗദിയെ നേരിടുകയാണ് അവർ. ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ടു ഗോൾ ലീഡുമായി ആതിഥേയർ പ്രതീക്ഷ കാക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.യൂറി ഗസിൻസ്കി (12), ഡെന്നിസ് ചെറിഷേവ് (43) എന്നിവരാണ് ഗോൾ നേടിയത്. പന്തു കൈവശം വയ്ക്കുന്നതിലും പാസുകൾ കൈമാറുന്നതിലും മികവു കാട്ടിയ സൗദിയെ ഫിനിഷിങ്ങിലെ കൃത്യതകൊണ്ട് ആതിഥേയർ മറികടക്കുന്ന കാഴ്ചയാണ് ആദ്യപകുതി സമ്മാനിച്ചത്. രണ്ടു ഗോളിന്റെ കടം വീട്ടി തിരിച്ചുവരാൻ സൗദിക്കാവുമോ എന്ന ചോദ്യമാണ് രണ്ടാം പകുതി കാത്തുവയ്ക്കുന്നത്.