ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ ഉന്‍മൂലനം ചെയ്യാന്‍ ലോക രാജ്യങ്ങള്‍ കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്

ജനീവ: ലോക സമാധാനത്തിനു തന്നെ വന്‍ വിഘാതം സൃഷ്ടിച്ചു കൊടും ഭീഷണിയായി മാറിക്കഴിഞ്ഞ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ ഉന്‍മൂലനം ചെയ്യാന്‍ ലോക രാജ്യങ്ങള്‍ കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ആശയപരവും ഭൂമിശാസ്ത്രപരവുമായ അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ സ്ഥിരാംഗങ്ങളായ രാജ്യങ്ങളും രംഗത്തിറങ്ങുമെന്നാണ് സൂചന. ഐഎസിനെതിരായി പൊതു യുദ്ധം പ്രഖ്യാപിക്കുന്ന കാര്യവും യുഎന്‍ രക്ഷാസമിതിയിലെ അംഗങ്ങള്‍ പരിഗണിക്കുന്നതായി രാജ്യാന്തര മാധ്യമമായ ദി ഇന്‍ഡിപന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

129 പേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ വെള്ളിയാഴ്ചയിലെ പാരിസ് ഭീകരാക്രമണവും കഴിഞ്ഞ മാസം ഈജിപ്തില്‍ വച്ച് റഷ്യന്‍ വിമാനം ഐഎസ് ഭീകരര്‍ തകര്‍ത്തതുമാണ് അവര്‍ക്കെതിരെ പൊതുയുദ്ധം പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കാനുള്ള പ്രധാന കാരണങ്ങള്‍. മാത്രമല്ല, കഴിഞ്ഞ ദിവസം സിറിയയില്‍ വച്ച് നോര്‍വെ, ചൈന എന്നിവിടങ്ങളില്‍നിന്നുള്ള ബന്ദികളെക്കൂടി ഐഎസ് ഭീകരര്‍ വധിച്ചതോടെ യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമുള്ള എല്ലാ രാജ്യങ്ങളിലെയും പൗരന്‍മാര്‍ ഐഎസ് ഭീകരരുടെ ക്രൂരതയ്ക്കിരയായി എന്ന പ്രത്യേകതയുമുണ്ട്. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരെയും നേരത്തെ ബന്ദികളാക്കിയിട്ടുള്ള ഐഎസ് ഭീകരര്‍ പിന്നീട് ഇവരെ കൊലപ്പെടുത്തിയിരുന്നു.
ഇതിനുപുറമെ, തങ്ങളുടെ ആക്രമണ പദ്ധതികള്‍ക്കു മൂര്‍ച്ച കൂട്ടാന്‍ ഐഎസ് ഭീകരര്‍ രാസായുധങ്ങളും സ്വരുക്കൂട്ടുന്നുവെന്ന യുഎസ്‍ ഇന്റലി‍ജന്‍സിന്റെയും ഇറാഖി ഇന്റലിജന്‍സിന്റെയും മുന്നറിയിപ്പും നടപടികള്‍ വേഗത്തിലാക്കാന്‍ യുഎന്‍ രക്ഷാസമിതിയെ പ്രേരിപ്പിക്കുന്നു. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസും ആക്രമിക്കുമെന്ന് ഐഎസ് ഭീകരര്‍ വിഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു. മാത്രമല്ല, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വെ ഒലാന്‍ദ് എന്നിവരെ കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ട്. യുഎസിലെ പ്രമുഖ നഗരമായ ന്യൂയോര്‍ക്കിലും ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളിലും ആക്രമണം നടത്തുമെന്ന ഭീഷണി വേറെയും.
ഐഎസ് ക്രൂരതയുടെ അവസാന ഇരയായ ഫ്രാന്‍സാണ് ഐഎസിനെതിരെ പൊതുയുദ്ധം പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം കൊണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഐഎസുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ റഷ്യയും ചൈനയും പ്രമേയത്തെ പിന്താങ്ങുമെന്നാണു പ്രതീക്ഷ. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ പൊതുശത്രുക്കളായി പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് പ്രമേയത്തിന്റെ രത്നച്ചുരുക്കം.ഇതിനുപുറമെ, തങ്ങളുടെ ആക്രമണ പദ്ധതികള്‍ക്കു മൂര്‍ച്ച കൂട്ടാന്‍ ഐഎസ് ഭീകരര്‍ രാസായുധങ്ങളും സ്വരുക്കൂട്ടുന്നുവെന്ന യുഎസ്‍ ഇന്റലി‍ജന്‍സിന്റെയും ഇറാഖി ഇന്റലിജന്‍സിന്റെയും മുന്നറിയിപ്പും നടപടികള്‍ വേഗത്തിലാക്കാന്‍ യുഎന്‍ രക്ഷാസമിതിയെ പ്രേരിപ്പിക്കുന്നു. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസും ആക്രമിക്കുമെന്ന് ഐഎസ് ഭീകരര്‍ വിഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു. മാത്രമല്ല, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വെ ഒലാന്‍ദ് എന്നിവരെ കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ട്. യുഎസിലെ പ്രമുഖ നഗരമായ ന്യൂയോര്‍ക്കിലും ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളിലും ആക്രമണം നടത്തുമെന്ന ഭീഷണി വേറെയും.
ഐഎസ് ക്രൂരതയുടെ അവസാന ഇരയായ ഫ്രാന്‍സാണ് ഐഎസിനെതിരെ പൊതുയുദ്ധം പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം കൊണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഐഎസുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ റഷ്യയും ചൈനയും പ്രമേയത്തെ പിന്താങ്ങുമെന്നാണു പ്രതീക്ഷ. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ പൊതുശത്രുക്കളായി പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് പ്രമേയത്തിന്റെ രത്നച്ചുരുക്കം
കഴിഞ്ഞ സെപ്റ്റംബറില്‍ ഐഎസ് ഭീകരരെ വേരോടെ പിഴുതെറിയുന്നതിനായി റഷ്യ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. റഷ്യന്‍ പ്രമേയത്തില്‍ പ്രാദേശിക സര്‍ക്കാരുകളുടെ സഹകരണം തേടുന്ന ചില ഭാഗങ്ങളുണ്ടായിരുന്നതിനാല്‍ യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ക്കുകയായിരുന്നു. ഈ പ്രമേയത്തില്‍ ചെറിയ തിരുത്തലുകള്‍ വരുത്തിക്കൊണ്ടുള്ളതാണ് പുതിയ പ്രമേയം. പുതുക്കിയ പ്രമേയത്തിലെ ഭേദഗതി റഷ്യ അംഗീകരിക്കുമോയെന്നതു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്തിടെ റഷ്യന്‍ വിമാനവും ഐഎസ് ഭീകരര്‍ ബോംബ് വച്ചു തകര്‍ത്തിരുന്നു എന്നതിനാല്‍ അവര്‍ കാര്യമായ എതിര്‍പ്പ് ഉന്നയിക്കാനിടയില്ലെന്നാണു കരുതുന്നത്.
പ്രമേയം പാസാക്കുന്നതിനുള്ള നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കുക ബ്രിട്ടനായിരിക്കും. യുഎന്‍ രക്ഷാസമിതിയിലെ റൊട്ടേഷന്‍ സമ്പ്രദായമനുസരിച്ചു നിലവില്‍ സമിതിയുടെ അധ്യക്ഷ പദവി ബ്രിട്ടന്റെ കൈവശമാണ്. സ്വയം പ്രതിരോധത്തിന് യുഎന്‍ ചാര്‍ട്ടര്‍ നല്‍കുന്ന അനുമതിക്ക് അനുസൃതമായിരിക്കും ഐഎസിനെതിരായ ആക്രമണപദ്ധതി തയാറാക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top