250 കിലോ ഭാരമുള്ള പെരുമ്പാമ്പ് മരത്തില്‍നിന്ന് വീണുചത്തു; കണ്ടെത്തിയതില്‍ വച്ചേറ്റവും വലുത്

ക്വാലാലംപൂര്‍: കണ്ടെത്തിയതില്‍ വച്ചേറ്റവും വലിയ പെരുമ്പാമ്പിന് ദാരുണാന്ത്യം. 250 കിലോ ഭാരവും എട്ടുമീറ്ററോളം നീളവുമുള്ള പെരുമ്പാമ്പിനെ മലേഷ്യയിലെ പെനാങ്ങിലാണ് കണ്ടെത്തിയത്. മരത്തില്‍നിന്ന് വീണ നിലയിലായിരുന്നു പാമ്പ്

രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും പാമ്പ് ഒരു കുഞ്ഞിനെ പ്രസവിച്ചിരുന്നു അപ്പോഴേക്കും അത് ചത്തുപോവുകയും ചെയ്തു. ലോകത്ത് ഇന്നേവരെ പിടികൂടിയതില്‍വച്ച് ഏറ്റവും വലിയ പാമ്പാണ് ഇതെന്ന് പെനാങ്ങിലെ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓപ്പറേഷന്‍സ് ചീഫ് ഹെര്‍മെ ഹരിശ്യാം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗിന്നസ് റെക്കോഡുകള്‍ പ്രകാരം ഇതേവരെ പിടികൂടിയിട്ടുള്ളതില്‍ വച്ചേറ്റവും വലിയ പെരുമ്പാമ്പിന് 7.67 മീറ്ററാണ് നീളം. അമേരിക്കയിലെ കന്‍സാസ് സിറ്റിയില്‍നിന്ന് പിടികൂടിയ മെഡുസ എന്ന പാമ്പിന് 158 കിലോയായിരുന്നു ഭാരം. എന്നാല്‍ മലേഷ്യയില്‍നിന്ന് പിടികൂടിയ പാമ്പിന്റെ നീളവും ഭാരവും റെക്കോഡിനായി രേഖപ്പെടുത്തിയിട്ടില്ല.

Top