അടുത്ത ലോകയാത്രക്ക് ഇനി വിജയൻ ഇല്ല; ചായക്കട നടത്തി ലോകം ചുറ്റിയ സഞ്ചാരി വി​ജ​യ​ൻ അ​ന്ത​രി​ച്ചു

കൊച്ചി: ചാ​യ​ക്ക​ട​യി​ലെ വ​രു​മാ​നം​കൊ​ണ്ട് ലോകം ചുറ്റിയ ഹോ​ട്ട​ലു​ട​മ വി​ജ​യ​ൻ (76) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നായിരുന്നു അ​ന്ത്യം. എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​റി​ൽ ക​ഴി​ഞ്ഞ 27 വ​ർ​ഷ​മാ​യി വി​ജ​യ​ൻ ശ്രീ​ബാ​ലാ​ജി എ​ന്ന പേ​രി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

16 വർഷം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. ജപ്പാനിലേക്ക് അടുത്ത യാത്ര നടത്താനിരിക്കെയായിരുന്നു അപ്രതീക്ഷിതമായ വിജയന്റെ മരണം. 2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദർശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെ​റു​പ്പം മു​ത​ൽ യാ​ത്രാ​ക​മ്പ​മു​ണ്ടാ​യി​രു​ന്ന വി​ജ​യ​ൻ പി​താ​വി​നൊ​പ്പം ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മാ​യി​രു​ന്നു. കോ​വി​ഡി​നെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ എ​ല്ലാ വ​ർ​ഷ​വും കു​റ​ഞ്ഞ​ത് ര​ണ്ടു രാ​ജ്യ​ങ്ങ​ളെ​ങ്കി​ലും സ​ന്ദ​ർ​ശി​ക്കു​ക പ​തി​വാ​യി​രു​ന്നു.

26 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​ൽ ഏ​റ്റ​വും മ​നോ​ഹ​രം ന്യൂ​സി​ല​ൻ​ഡും സ്വി​റ്റ്‌​സ​ർ​ല​ൻ​ഡു​മാ​ണെ​ന്ന് വി​ജ​യ​ൻ നി​സം​ശ​യം പ​റ​യു​മാ​യി​രു​ന്നു. റഷ്യൻ സന്ദർശനത്തിന് മുൻപായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടൽ സന്ദർശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.

Top