നാഗ്പുർ: ട്വന്റി-20 മത്സരത്തിൽ ന്യൂസിലൻഡിനെതിരെ വിജയിക്കാനായിട്ടില്ലെന്ന ചീത്തപ്പേര് ഇന്ത്യ നിലനിർത്തി. ട്വന്റി-20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ 47 റൺസിന് പരാജയപ്പെടുത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത കിവീസ് 126 റൺസെന്ന ചെറു സ്‌കോറെടുത്ത് പുറത്താകുകയായിരുന്നു. എന്നാൽ മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യയുടെ കേളികേട്ട ബാറ്റിങ് നിര തകർന്നിടിയുന്ന കാഴ്ചയാണ് വിദർഭയിൽ കാണാനായത്.
രോഹിത് ശർമ്മ (5), ശിഖർ ധവാൻ (1), റെയ്‌ന (1), യുവരാജ് സിങ് (4), പാണ്ഡ്യേ (1), ജഡേജ (0) എന്നിവർ ക്രീസിൽ വന്നപോലെ തിരികെ പോയി. വിരാട് കോഹ്ലി (23) മാത്രമാണ് ക്രീസിൽ അൽപനേരമെങ്കിലും നിന്നത്. ക്യാപ്റ്റൻ ധോണി (30) രക്ഷപ്പെടുത്താൻ കഴിയും വിധം ശ്രമിച്ചെങ്കിലും ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കുകയായിരുന്നു.
നേരത്തേ കിവിസ് നിരയിൽ കൊറി ആൻഡേഴ്‌സൺ (34), മിച്ചൽ സാന്ദർ (18), ലൂക് റോഞ്ചി (21) എന്നിവരാണ് തിളങ്ങിയത്. .